കൊടുവള്ളി: ചുണ്ടപ്പുറം കിളച്ചാർവീട് അങ്ങാടിയിൽ മയക്കുമരുന്ന് സംഘത്തിെൻറ അക്രമം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മയക്കുമരുന്ന് സംഘത്തിൽപെട്ട മൂന്ന് യുവാക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് അടിയിലും പിന്നീട് കൊലപാതക ശ്രമത്തിലും കലാശിച്ചത്.
സംഘത്തിൽപെട്ട ഒരാളെ കാർ കയറ്റി കൊല്ലാനുള്ള ശ്രമത്തിൽ കാർ നിയന്ത്രണം വിട്ട് കിളച്ചാർവീട് അങ്ങാടിയിലുള്ള പോപുലർ മെറ്റൽ ഇൻഡസ്ട്രിയൽ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ ഉള്ളിലെ ഉപകരണങ്ങൾക്ക് കേടുപറ്റി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിനുമുമ്പ് യുവാക്കൾ രക്ഷപ്പെട്ടു. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്തു.