ചോർന്നൊലിക്കുന്ന വീട്ടിൽ ഇവർ ദുരുതത്തിലാണ്
text_fieldsകൊടിയത്തൂര്‍: ചോര്‍ന്നൊലിക്കുന്ന ഈവീട്ടില് ദുരിതംപേറി കഴിയുകയാണിവർ. കൊടിയത്തൂര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ മുതുപ്പറമ്പ്- മണ്ണെടുത്തകുഴി രമണി, പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ ഭര്‍ത്താവ് മണി, ഭിന്നശേഷിക്കാരി മകള്‍ മഹേശ്വരി എന്നിവർ വരുമാനമാര്‍ഗമില്ലാതെ ദുരിതത്തിലായിട്ട് മാസങ്ങളായി.
അധികൃതരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ഇവരുടെ പരാതി. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച വീടിെൻറ മേൽക്കൂര ചോർന്നൊലിക്കുകയാണ്. വീടിനും കക്കൂസിനും പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ട് കാലങ്ങളായി. 62കാരൻ മണി പിന്നണി കലാകാരനായിരുന്നു.
മൂന്നുമാസം മുമ്പ് കിടപ്പിലായതോടെ വീട്ടിലെ വരുമാനംമുട്ടി. രമണി കൊടിയത്തൂര്‍ സര്‍വിസ് സഹകരണബാങ്കിെൻറ പന്നിക്കോട്ടെ നാളികേര സംഭരണ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു.
ഫാക്ടറിയിലെ ജീവനക്കാരുടെ വക ചെറിയ സാമ്പത്തിക സഹായം ലഭിച്ചതൊഴിച്ചാൽ മറ്റൊന്നും ലഭിച്ചിട്ടില്ല. മണി കിടപ്പിലായതോടെ ജോലിക്ക് പോകാന്‍ പറ്റാതായി. കനിവുള്ളവരുടെ സഹായം കാത്തുകഴിയുകയാണ് കുടുംബം. കൊടിയത്തൂര്‍ പാലിയേറ്റിവ് പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വെല്‍ഫെയര്‍പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ വീട് സന്ദര്‍ശിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുടുംബത്തെ സഹായിക്കാനായി കുന്ദമംഗലം എസ്.ബി.ഐ ശാഖയിൽ മകൾ മഹേശ്വരിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67329954775. ഐ.എഫ്.എസ്.സി: 70401.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
