Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ ബേപ്പൂർ പുഴയിലേക്ക്​ തലകീഴായി മറിഞ്ഞു; മൂന്നു പേർക്ക് പരിക്ക് 

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ ബേപ്പൂർ പുഴയിലേക്ക്​ തലകീഴായി മറിഞ്ഞു; മൂന്നു പേർക്ക് പരിക്ക് 
cancel

ബേ​പ്പൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബേ​പ്പൂ​ർ പു​ഴ​യി​ലേ​ക്കു ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. പ​രി​ക്കു​പ​റ്റി​യ മൂ​ന്നു പേ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ ബേ​പ്പൂ​ർ അ​ങ്ങാ​ടി​യി​ൽ​നി​ന്ന് പു​ലി​മു​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ലെ ജ​ങ്കാ​ർ ജെ​ട്ടി​യി​ൽ​നി​ന്നാ​ണ് വാ​ഗ​ൺ​ആ​ർ കാ​ർ പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞ​ത്.


ഓ​ടി​ക്കൂ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം, ഫാ​റൂ​ഖ്, ക​ക്കാ​ട് സ്വ​ദേ​ശി ല​ത്തീ​ഫ് എ​ന്നി​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു.

തീ​ർ​ത്തും അ​വ​ശ​രാ​യ മൂ​ന്നു​പേ​രെ​യും ചെ​റു​വ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​മ​ൻ​റ​ക​ത്ത് സി​റാ​ജ്, അ​ടി​യാ​റ​ക​ത്ത് മു​ജീ​ബ്, ചെ​റു​പു​ര​ക്ക​ൽ ജാ​ഫ​ർ, സി.​പി. ഫൈ​ജാ​സ്, കെ.​പി. ഉ​ബൈ​ദ്, മാ​മ​ൻ​റ​ക​ത്ത് ഷാ​ഫി, കെ.​പി. നി​സാ​മു​ദ്ദീ​ൻ, എം.​എ. അ​ർ​ഷാ​ദ്, പി. ​അ​സീ​സ് എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക​മാ​യി പു​ഴ​യി​ലി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ച്ച​ത്.

ബേ​പ്പൂ​ർ സി.​ഐ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ, എ​സ്.​ഐ ഷ​നോ​ജ് പ്ര​കാ​ശം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബേ​പ്പൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മീ​ഞ്ച​ന്ത ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ​നി​ന്നു ഫ​യ​ർ എ​ൻ​ജി​ൻ യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തു​മ്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. 

Show Full Article
TAGS:road accident car accident beypore 
News Summary - beypore car acciodent-kerala news
Next Story