കോഴിക്കോട്ട് ബസിന് മുന്നിൽ ചാടിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
text_fieldsകോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി. അജയ് (41) ആണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ 10.20നാണ് കോഴിക്കോട് മാവൂർ റോഡിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ അടിയിലേക്ക് അജയ് ചാടിയത്. ബസ് ഉടനെ നിർത്തിയെങ്കിലും കാലിൽ ചക്രം കയറി ഗുരുതരമായി പരിക്കേറ്റിരുന്നു.
ബാഗുമായി റോഡിന് സമീപത്തെ നടപ്പാതയിൽ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ ബാഗ് നടപ്പാതയിൽ വെച്ചശേഷം ഓടി വന്നു ബസിനു മുന്നിലേക്ക് ചാടുന്ന ദൃശ്യം ബസിലെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

