Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കത്തെ യുവാവി​െൻറ...

മുക്കത്തെ യുവാവി​െൻറ മരണത്തിൽ ദുരൂഹത

text_fields
bookmark_border
kodiyathur-death
cancel

കോഴിക്കോട്​: കൊടിയത്തൂരിലെ യുവാവി​​െൻറ മരണത്തിൽ ദുരൂഹതയേറുന്നു. കൊടിയത്തൂർ ഉള്ളാട്ടിൽ വി.​െക. ദാനിഷി​​െ ൻറ (26)​ മരണം കൊലപാതകമാണെന്ന്​ സംശയമുള്ളതിനാൽ അന്വേഷണം ആവശ്യപ്പെട്ട്​ പിതാവ്​ വേരംകടവത്ത്​ മുഹമ്മദ്​ മുക്കം പ ൊലീസിന്​ പരാതി നൽകി.

വെള്ളിയാഴ്​ച വൈകീട്ട്​ നാലിന്​ ​വീട്ടിൽനിന്ന്​ പുറത്തുപോയ ദാനിഷ്​ മരിച്ചതായി രാത ്രി ഏഴിനാണ്​​ വിവരം ലഭിച്ചത്​. പരിക്കേറ്റ്​ മെഡിക്കൽ കോളജി​ലുണ്ടെന്നാണ്​ ആദ്യം അറിയിച്ചത്​. ദാനിഷിനെ രണ്ടു പേര്‍ ചേര്‍ന്നാണ്​ മെഡിക്കല്‍ കോളജിലെത്തിച്ചത്​. ഒ.പി ശീട്ടെടുത്ത ഇവർ മറ്റൊരാളുടെ നമ്പര്‍ നല്‍കി കടന്നുകളഞ്ഞു.

മകന്​ ആരോഗ്യപ്രശ്​നങ്ങളില്ലെന്നും​ മരണത്തിനിടയാക്കിയ സാഹചര്യം ​കണ്ടെത്തണമെന്നും പിതാവി​​െൻറ പരാതിയിൽ പറയുന്നു. മുക്കം പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസെടുത്തിട്ടുണ്ട്​. മരണത്തിന്​ പിന്നിൽ മയക്കുമരുന്ന്​ സംഘമാണെന്നാണ്​​ സംശയം. സമഗ്ര അ​േന്വഷണം ആവശ്യപ്പെട്ട്​ വിവിധ സംഘടനകളും രംഗത്തുവന്നു​. അന്വേഷണം ആരംഭിച്ചെന്നും പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂവെന്നും മുക്കം സി.​െഎ കെ.വി. ബാബു ‘മാധ്യമ’ത്തോട്​ പറഞ്ഞു.

നഗരപ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്ന് മാഫിയ ഗ്രാമങ്ങളിലും ആധിപത്യമുറപ്പിച്ചത് രക്ഷിതാക്കളെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട്​ കോടികളുടെ മയക്കുമരുന്നാണ്​ മലയോര ഗ്രാമങ്ങളിലേക്ക്​ ഒഴുകുന്നത്​. ഒരുമാസത്തിനിടെ മുക്കത്തും സമീപപ്രദേശങ്ങളിലുമായി കോടിക്കണക്കിന്​ രൂപയുടെ ലഹരിവസ്​തുക്കൾ പിടികൂടിയെങ്കിലും ഇപ്പോഴും മയക്കുമരുന്ന്​ കടത്തും ഉപയോഗവും വ്യാപകമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskodiyathurYouth Deathkozhikode News
News Summary - Kozhikode Youth death issue-Kerala news
Next Story