Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2026 2:48 PM IST Updated On
date_range 15 July 2026 2:48 PM ISTകോഴിക്കോട് മാലിന്യ ടാങ്കിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
കോഴിക്കോട്: മുട്ടോളിയിൽ നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു. പാലത്ത് സ്വദേശിയായ സിറാജ് (40) ആണ് മരണപ്പെട്ടത്.
മുട്ടോലി-പയിമ്പ്ര റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തോടനുബന്ധിച്ചുള്ള മാലിന്യ ടാങ്കിലാണ് ദാരുണമായ സംഭവം നടന്നത്. ടാങ്കിൽ മൂന്നുപേരായിരുന്നു ഇറങ്ങിയിരുന്നത് എന്നാണ് അറിയാൻ കഴിയുന്ന വിവരം. രാവിലെ ജോലിക്കായി ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ സിറാജ് അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി തൊഴിലാളികളെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും സിറാജിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

