Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ​:...

യു.എ.പി.എ​: ജാ​മ്യാ​പേ​ക്ഷ എതിർക്കാതെ സർക്കാർ; വിധി നാളെ

text_fields
bookmark_border
alen-shuhaib-thaha-fasal
cancel

കോഴിക്കോട്​: മാവോവാദി ബന്ധം ആരോപിച്ച്​ ​അറസ്​റ്റിലായ സി.പി.എം അംഗങ്ങളായ രണ്ട്​ വിദ്യാർഥികളുടെ ജാമ്യാപേക ്ഷയിൽ ബുധനാഴ്​ച വിധി പറയും. ചൊവ്വാഴ്​ച വിശദമായ വാദത്തിന്​ ശേഷമാണ്​ യു.എ.പി.എപ്ര​േത്യക കോടതി കൂടിയായ പ്രിൻസിപ ്പൽ ​സെഷൻസ്​ ജഡ്​ജി എം.ആർ അനിത വിധിപറയാനായി മാറ്റിയത്​.

ജാമ്യം നൽകുന്നതിൽ പ്രോസിക്യൂഷൻ കാര്യമായ എതിർപ്പ ുയർത്തിയില്ല. എന്നാൽ യു.എ.പി.എ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഉത്തരവുണ്ടായിട്ടില്ലെന്നും നിലവിൽ യ ു.എ.പി.എ നിലനിൽക്കുകയാണെന്നും ​പ്രോസിക്യൂഷൻ വ്യക്​തമാക്കി. കഴിഞ്ഞ ദിവസം എതിർപ്പ് ​റി​േപ്പാർട്ട്​ ​െകാടുത്ത പ്രോസിക്യുഷൻ ചൊവ്വാഴ്​ച കൂടുതലൊന്നും പറഞ്ഞില്ല. കസ്​റ്റഡി ​അ​േപക്ഷ കൊടുക്കുന്നുണ്ടോയെന്ന്​ ​ജഡ്​ജി പ്രോസിക്യുട്ടറോട്​ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ജാമ്യം അനുവദിക്കണമെന്നും എത്​സമയത്തും പ്രതികൾ കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതിഭാഗം അറിയിച്ചു.

അക്രമം നടത്തിയാൽ മാ​ത്രമേ ഭീകരപ്രവർത്തകരാകൂയെന്ന്​ സുപ്രിംകോടതിയുടെ വിധി പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ ചൂണ്ടിക്കാട്ടി. സുപ്രിംകോടതിയിലെ ഇന്ദിരദാസ്​ -അസം സർക്കാർ, അരൂപ്​ ഭുയാൻ-അസം സർക്കാർ കേസുകളിലെ വിധികൾ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലഘുലേഖ കൈവശംവെച്ചാൽ ഭീകരപ്രവർത്തനമാകില്ല. മാ​േവായിസ്​റ്റ്​ എന്നത്​ കുറ്റകരമല്ലെന്ന ശ്യാം ബാലകൃഷ്​ണൻ കേസിലെ കേരള ഹൈക്കോടതി വിധി വീണ്ടും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ​

െപാലീസ്​ പിടിച്ചെടുത്ത പുസ്​തകങ്ങളുടെ കോപ്പികളും ഹാജരാക്കി. മാവോയിസവുമായി ബന്ധമില്ലാത്തവയാണിതെന്നും മാവോയിസത്തിന്​ എതിരായ പുസ്​തകമാണ്​ അതിലൊന്നെന്നും അഭിഭാഷകൻ പറഞ്ഞു. സി.പി.ഐ മാവോയിസ്​റ്റ്​ പശ്​ചിമഘട്ട മേഖല വക്​താവ്​ ​േജാഗിയുടെ പേരിലുള്ള, ​െപാലീസ്​ പറയുന്ന നോട്ടീസിനെക്കുറിച്ചും കോടതി ചോദിച്ചു. ആരുടെയും ഒപ്പില്ലാത്ത, നിയമപരമായ സാധുതയില്ലാത്തതാണ്​ ഈ നോട്ടീ​െസന്നാണ്​ പ്രതിഭാഗം നിലപാട്​. മുഖം രക്ഷിക്കാൻ ​െപാലീസ്​ വ്യാജവീഡിയോയുമായി രംഗത്തിറങ്ങിയതാണെന്ന്​ പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ പിന്നീട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

നിയമപരവും മനുഷ്യത്തപരവുമായ കാരങ്ങളാൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭ്യർഥിച്ചു. അറസ്​റ്റിലായവർ മുമ്പ്​ ഒരു ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെട്ടവരല്ലാത്തിനാൽ നിയമപരമായ കാരണങ്ങളാൽ ജാമ്യം നൽകണം. വിദ്യാർഥികളും ചെറുപ്പക്കാരുമായതിനാൽ മനുഷ്യത്വം കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​രു​മ​ണ്ണ പാ​റ​മ്മ​ൽ അ​ങ്ങാ​ടി​യിൽ മൂ​ന്നു പേ​രെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​​​ണ്ടെ​ന്നും ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​​ട്ടെ​ന്നു​മാ​ണ്​ ​പൊ​ലീ​സ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്​. ഇ​വ​രു​ടെ കൈ​യി​ൽ​ നി​ന്ന് മാ​വോ​യി​സ്​​റ്റ് അ​നു​കൂ​ല നോ​ട്ടീ​സ് പി​ടി​ച്ചെ​ടുത്തിട്ടുണ്ട്. ‘മാ​വോ​യി​സ്​​റ്റ്​ വേ​ട്ട​ക്കെ​തി​രെ ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സി.​പി.​ഐ.​എം മാ​വോ​യി​സ്​​റ്റ്​ പ​ശ്ചി​മ​ഘ​ട്ട പ്ര​ത്യേ​ക മേ​ഖ​ല ക​മ്മി​റ്റി വ​ക്താ​വ് ജോ​ഗി​യു​ടെ പേ​രി​ലു​ള്ള നോ​ട്ടീ​സാ​ണ് ‘പി​ടി​കൂ​ടി​യ​തെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

ത്വാ​ഹ ഫ​സ​ൽ സി.​പി.​എം പാ​റ​മ്മ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​ണ്. ക​ണ്ണൂ​ർ സ്കൂ​ൾ ഓ​ഫ് ജേ​ണ​ലി​സ​ത്തി​​​​​​​​​െൻറ കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ലു​ള്ള ബ്രാ​ഞ്ചി​ൽ പി.​ജി വി​ദ്യാ​ർ​ഥി​യാ​ണ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ​ടം സെന്‍റ​റി​ൽ ര​ണ്ടാം വ​ർ​ഷ എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ഥി​യാ​ണ് അ​ല​ൻ ഷു​ഹൈ​ബ്. സി.​പി.​എം മീ​ഞ്ച​ന്ത ബൈ​പാ​സ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPA casekozhikode News
News Summary - kozhikode UAPA case
Next Story