കോഴിക്കോട് ടൂറിസ്റ്റ് ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം, 28 പേർക്ക് പരിക്കേറ്റു
text_fieldsകോഴിക്കോട്: കോഴിക്കോട് ടൂറിസ്റ്റ് ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. 28 പേർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മടങ്ങിയ പൊലീസുകാര്‍ ഉള്‍പ്പെടെ 28 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് അപകടമുണ്ടായത്. വടകര മടപ്പള്ളിയില്‍നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന പൊലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് പുലര്‍ച്ചെ 12.45 ഓടെയാണ് സംഭവം നടന്നത്.
ടോറസ് ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ക്യാബിനുള്ളില്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിപ്പോയി. കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ ഡോര്‍ മുറിച്ചുനീക്കിയ ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. പരിക്കേറ്റ 28 പേരെയും ഉടന്‍ കൊയിലാണ്ടി താലൂക്ക് സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

