Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോ​ട്ടെ...

കോഴിക്കോ​ട്ടെ ഞായറാഴ്ചകളിലെ ലോക്ഡൗൺ ഒഴിവാക്കി

text_fields
bookmark_border
കോഴിക്കോ​ട്ടെ ഞായറാഴ്ചകളിലെ ലോക്ഡൗൺ ഒഴിവാക്കി
cancel

കോഴി​േ​ക്കാട്​: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്ന് സമ്പർക്കവ്യാപനം ഒഴിവാക്കാൻ ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ ലോക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ല കലക്ടർ സാംബശിവ റാവു അറിയിച്ചു.

ജില്ലയിൽ പുതിയ ക്ലസ്റ്ററുകൾ രൂപീകരണത്തിൽ കുറവുണ്ടാവുകയും, ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്. ലോക്ഡൗൺ ഇളവ് താൽക്കാലികമാണ്, കേസുകളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയോ ചെയ്താൽ, ഈ ഇളവുകൾ റദ്ദാക്കുകയും ഞായറാഴ്ച ലോക്ക് ഡൗൺ വീണ്ടും നടപ്പിൽ വരുത്തുകയും ചെയ്യുമെന്നും കലക്​ടർ അറിയിച്ചു.

നിയന്ത്രണങ്ങൾ

ജില്ലയിൽ യാതൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഒത്തുചേരലുകളും അനുവദിക്കില്ല. എല്ലാതരം ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു.

വിവാഹ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ആരാധനാലയങ്ങളിൽ പോകാൻ അനുവാദമുണ്ട്. 20 പേർക്ക് മാത്രമേ ഒന്നിച്ചുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ.

ബീച്ചുകൾ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് പോകാൻ അനുമതിയില്ല.

വാണിജ്യ സ്ഥാപനങ്ങൾ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ഷോപ്പുകളിൽ തിരക്ക് ഉണ്ടാകുന്നില്ലെന്നും ഷോപ്പിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കന്നുണ്ടെന്ന് വാണിജ്യ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

കടകളിൽ അനുവദനീമായ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും.

ഓരോ വ്യക്തിയും തമ്മിൽ ആറടി ദൂരം ഉറപ്പ് വരുത്തണം.

പൊലീസ്, വില്ലേജ് സ്ക്വാഡുകൾ, എൽ‌എസ്‌ജി‌ഐ സെക്രട്ടറിമാർ എന്നിവരുടെ പരിശോധനയിൽ ഏതെങ്കിലും നിയമ ലംഘനങ്ങൾ ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ അത് വളരെ ഗൗരവമായി കാണുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും

എല്ലാ കടകളിലും, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ, ഇവന്റുകൾ എന്നിവ നിർബന്ധമായും സന്ദർശക രജിസ്റ്റർ കോവിഡ് 19 ജാഗ്രത പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തണം. കോവിഡ് 19 ജാഗ്രത വിസിറ്റെർസ് രജിസ്റ്റർ ക്യൂആര്‍ കോഡ് പ്രിൻറ്​ ചെയ്ത് പ്രദർശിപ്പിക്കണം. ബുക്ക്‌ റെജിസ്റ്ററിനു പകരം സ്ഥാപനങ്ങളിലെത്തുന്നവര്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അവരുടെ പേരും ഫോൺ നമ്പറും നിമിഷങ്ങൾക്കകം കോവിഡ് ജാഗ്രത പോർട്ടലിൽ രേഖപ്പെടുത്താൻ കഴിയും. ഇതിൽ വീഴ്ച ഉണ്ടായാൽ കർശന നിയമനടപടി സ്വീകരിക്കും.

സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ട്.

പൊതുഗതാഗതം അനുവദനീയമാണെങ്കിലും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവേശിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും. ബസിൽ സാനിറ്റൈസർ ലഭ്യമാകണം. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

ഈ ഇളവുകൾ കണ്ടെയിൻമെൻറ്റ് സോണുകൾ ഒഴികെയുള്ള മേഖലകളിൽ മാത്രമാണ് ബാധകം.

പൊലീസ് സ്‌ക്വാഡുകൾ, വില്ലേജ് സ്ക്വാഡുകൾ, റാപിഡ് റെസ്പോൺസ് ടീമുകൾ എന്നിവർbഈ ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഈ ഉത്തരവി​െൻറ ലംഘനം വളരെ ഗൗരവമായി കൈകാര്യം ചെയ്യുകയും, കേരള പകർച്ചവ്യാധി ഓർഡിനൻസ്, 2020, ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 എന്നിവ പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും കലക്​ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lockdown​Covid 19Kozhikode lockdown
Next Story