കോഴിക്കോട് മിഠായി തെരുവിൽ കടകൾക്ക് സമീപം തീയിട്ടു
text_fieldsകോഴിക്കോട്: മിഠായി തെരുവിൽ ഹർത്താൽ ദിവസം തുറന്ന കടകൾക്ക് സമീപം പുലർച്ചെ തീയിട്ടു. ഹർത്താലിന് തുറന്ന വ്യ ാപാരി നേതാവ് ടി. നസിറുദ്ദീെൻറ ബ്യൂട്ടി സ്േറ്റാഴ്സിന് എതിർവശത്ത് അനിൽ കുമാറിെൻറ ഉടമയിലുള്ള തങ്ക ം റെഡിമെയ്ഡ്സ്, എം.സി. മോഹൻദാസ് നടത്തുന്ന കെ. ശങ്കരൻ ഫാൻസി എന്നീ കടകളുടെ അടച്ചിട്ട ഷട്ടറുകൾക്ക് മുന്നില ാണ് തീയിട്ടത്. പാഴ്വസ്തുക്കൾ കൂട്ടിയിട്ടാണ് തീകൊളുത്തിയത്. രണ്ട് കടകളുടെയും ഷട്ടറുകളിൽ കരി പടർന്നിട ്ടുണ്ട്.
രാവിലെ കടതുറക്കാനെത്തിയവരാണ് തീയിട്ടത് ശ്രദ്ധിയിൽപെടുത്തിയത്. പുലർച്ചെ നാലിന് ചുമട്ടു തൊഴിലാളികൾ ഇൗ ഭാഗത്ത് ജോലി ചെയ്തിരുന്നതായി പറയുന്നു. ആറു മണിക്ക് പൊലീസുകാരും ഉണ്ടായിരുന്നു. ഇവരാരുടെയും ശ്രദ്ധയിൽപെടാത്ത സാഹചര്യത്തിൽ അതിന് ശേഷമാവാം തീയിട്ടതെന്നാണ് കരുതുന്നത്. പൊലീസ് സംഘം രാവിലെ തന്നെ പരിശോധന നടത്തി. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൗ ഭാഗത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ കാമറകൾ കടകൾക്ക് മുന്നിലേക്ക് തിരിയാത്തതിനാൽ വ്യക്തമായ ചിത്രം കിട്ടിയില്ല.
മിഠായിതെരുവിൽ നഷ്ടം 1.63 ലക്ഷം: വ്യാപാരികൾ നിയമ നടപടിക്ക്
കോഴിക്കോട്: ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി വ്യാഴാഴ്ച നടത്തിയ ഹര്‍ത്താലില്‍ ആക്രമണത്തിനിരയായ കടകളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീെൻറ നേതൃത്വത്തിൽ വ്യാപാരികൾ കണക്കെടുപ്പ് നടത്തി. കോഴിക്കോട് മിഠായിതെരുവില്‍ മാത്രം 16 കടകൾ നശിപ്പിച്ചതായി നസിറുദ്ദീൻ അറിയിച്ചു. 1,63,000 രൂപയുടെ നാശനഷ്ടമാണിവിടെ മാത്രമുണ്ടായത്.
സംസ്ഥാനത്താകെ 10 കോടി രൂപയുടെ നാശനഷ്ടമുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് നൂറുകോടിയുടെ വ്യാപാരനഷ്ടവും ഉണ്ടായി. കടകള്‍ക്കു നേരെ ആക്രമണം നടത്തിയവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന നടപടി സര്‍ക്കാര്‍ നടപ്പാക്കണം. ജനാധിപത്യവിരുദ്ധമായ രീതിയില്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരേ ഹര്‍ത്താല്‍വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൈകോടതിയേയും തെരഞ്ഞെടുപ്പ് കമീഷനേയും സമീപിക്കും. കടകള്‍ നശിപ്പിച്ചവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറും. ഹർത്താൽ ദിനം കടകള്‍ അടിച്ചു നശിപ്പിച്ചവരെ പിടിച്ചുകൊടുത്തിട്ടുപോലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും നസിറുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
