Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേ​ശീയപാതയിൽ...

ദേ​ശീയപാതയിൽ റോഡ്​റോളർ മറിഞ്ഞു; ഒഴിവായത്​ വൻദുരന്തം -വിഡിയോ

text_fields
bookmark_border
ദേ​ശീയപാതയിൽ റോഡ്​റോളർ മറിഞ്ഞു; ഒഴിവായത്​ വൻദുരന്തം -വിഡിയോ
cancel

വെള്ളിമാട്​കുന്ന്​: കോഴി​ക്കോട്​ -വയനാട്​ ദേശീയപാതയിൽ നിയന്ത്രണംവിട്ട റോഡ്​ റോളർ മറിഞ്ഞെങ്കിലും വൻദുരന്തം ഒഴിവായി. നിസാരപരി​ക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധ്യമം ഹെഡ്​ഓഫിസിന്​ സമീപം ഉച്ചക്ക്​ 11.30 ഓടെയാണ്​​ സംഭവം.

ഡ്രൈവറുടെ മനസാന്നിധ്യമാണ്​ റോഡിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിച്ചത്​. ​എതിർദിശയിൽ നിന്ന്​ വന്ന രണ്ടു ബൈക്ക്​ യാത്രികർ തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്​. വെള്ളിമാട്​കുന്ന്​ ജെ.ഡി.റ്റി സ്​കൂളിന്​ സമീപത്തുനിന്ന്​ ഇറക്കത്തിൽ നിയന്ത്രണം നഷ്​ടപ്പെട്ട്​ വേഗത കൂടി​െക്കാണ്ടിരുന്ന റോഡ്​റോളർ സമീപത്തെ കടകളിലേക്ക്​ ഇടിച്ചുകയറാതെ റോഡി​​​​​​​െൻറ നടുവിൽ മറിക്കുകയായിരുന്നു. 400 മീറ്ററോളം നിയന്ത്രണം വിട്ട റോഡ്​റോളർ സഞ്ചരിച്ചു.

വെള്ളിമാടുകുന്ന്​ ഇറക്കത്തിൽ ബ്രേക്ക്​ നഷ്​ടപ്പെട്ടായിരുന്നു റോഡ്​ റോളർ ഇറങ്ങിവന്നത്​. നിയന്ത്രണം വിട്ട്​ വരുന്ന റോഡ്​ റോളർ കണ്ട്​ മറ്റു വാഹനങ്ങളും റോഡിലുണ്ടായിരുന്നവരും വശങ്ങളിലേക്ക്​ മാറി.​ പിന്നീട്​ റോഡ്​ റോളർ റോഡിൽ മറിയുകയായിരുന്നു. എതിരെവന്ന ബൈക്കിൽ​ പിൻസീറ്റിൽ യാത്ര ചെയ്​തിരുന്ന സ്​ത്രീ വീഴുകയും ചെയ്​തു. അപകടത്തി​​​​​​​െൻറ വിഡിയോ ദൃശ്യങ്ങൾ മാധ്യമം ഓൺലൈനിന്​​ ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAccident NewsAccident NewsRoad rolerkozhikode News
News Summary - Kozhikode Road roler Accident -Kerala news
Next Story