Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് മിന്നലേറ്റ് ഒരാൾ മരിച്ചു

text_fields
bookmark_border
കോഴിക്കോട് മിന്നലേറ്റ് ഒരാൾ മരിച്ചു
cancel

കോഴിക്കോട്: ജില്ലയിൽ ആറുപേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സണാണ് മരിച്ചത്. കൂമ്പാറയിൽ രണ്ടുപേർക്കും താമരശ്ശേരിയിൽ നാലുപേർക്കുമാണ് മിന്നലേറ്റത്. ഇന്ന് ​വൈകീട്ട് 5 മണിക്ക് ശേഷമാണ് സംഭവം.

വൈകീട്ട് ജില്ലയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇടിമിന്നലും ഉണ്ടായിരുന്നു. മുണ്ടുമലയി​ലെ ത​ന്റെ കോഴിഫാമിൽ പോയപ്പോഴാണ് ജെയ്സണ് മിന്നലേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താമരശ്ശേരിയിൽ മിന്നലേറ്റ നാലുപേരും അപകടനില തരണം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy rains in Kozhikode: One person dies after being struck by lightning
Next Story