Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കോഴിക്കോട്​-പാലക്കാട്​ റൂട്ടിൽ കെ.എസ്​.ആർ.ടി.സി കൂടുതൽ സർവിസ്​ നടത്തും

text_fields
bookmark_border
കോഴിക്കോട്​-പാലക്കാട്​ റൂട്ടിൽ കെ.എസ്​.ആർ.ടി.സി കൂടുതൽ സർവിസ്​ നടത്തും
cancel

മ​ല​പ്പു​റം: കെ.​എ​സ്.​ആ​ർ.​ടി.​സി ഒാ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി പ​രി​ഷ്​​കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ താ​ളം തെ​റ്റി​യ കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ റൂ​ട്ടി​ലെ സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്​ ഡി​പ്പോ​ക​ളി​ൽ നി​ന്ന്​ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ്​ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​ത്.

രാ​വി​ലെ 5.10 മു​ത​ൽ രാ​ത്രി 11.50 വ​രെ 10 മി​നി​റ്റ്​ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​ത്. നേ​ര​ത്തേ ഇ​തേ രീ​തി​യി​ലാ​ണ്​ സ​ർ​വി​സു​ക​ളു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും സിം​ഗി​ൾ ഡ്യൂ​ട്ടി പ​രി​ഷ്​​കാ​രം വ​ന്ന​തോ​ടെ ബ​സു​ക​ൾ പ​ല​തും പാ​തി​വ​ഴി​യി​ൽ യാ​​ത്ര അ​വ​സാ​നി​​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന്​ അ​ധി​കൃ​ത​ർ ര​ണ്ടു​ത​വ​ണ യോ​ഗം ചേ​ർ​ന്ന്​ വി​ഷ​യം ച​ർ​ച്ച ചെ​യ്​​ത​ ശേ​ഷ​മാ​ണ്​ കൂ​ടു​ത​ൽ ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. കോ​ഴി​​ക്കോ​ട്ടു​നി​ന്ന്​ പാ​ല​ക്കാ​േ​ട്ട​ക്ക്​ പോ​യ​ൻ​റ്​ ടു ​പോ​യ​ൻ​റ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന കാ​ര്യ​വും അ​ധി​കൃ​ത​ര​ു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി, രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ്​​റ്റോ​പ്പു​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc servicemalayalam newskozhikode-Palakkad
News Summary - Kozhikode-Palakkad KSRTC Service -Kerala News
Next Story