കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു റിമാന്‍ഡില്‍
text_fieldsറാന്നി: ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാര്‍ഥിയും യുവമോർച ്ച സംസ്ഥാന അധ്യക്ഷനുമായ അഡ്വ. കെ.പി. പ്രകാശ് ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. റാന്നി ഒന്നാ ം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ശബരിമലയില്‍ ചിത്തിര ആട്ട പൂജാദിവസം സ്ത്രീയെ ആക്രമിച്ച കേസിലാണ് റിമാന്‍ഡ് ചെയ്തത്.
വധശ്രമം, ഗൂഢാലോചന, അന്യായമായി തടസ്സം നിൽക്കൽ അടക്കമുള്ള 308, 143, 144,146, 147, 149, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രകാശ്ബാബുവിെൻറ മേല്‍ ചുമത്തിയിരിക്കുന്നത്. ചിത്തിര ആട്ട വിശേഷവുമായി ചുമത്തപ്പ െട്ട കേസിൽ 16ാം പ്രതിയായ പ്രകാശ്ബാബു വ്യാഴാഴ്ച പമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പൊലീസാണ് റ ാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത അദ്ദേഹത്തെ കൊട്ടാരക്കര സബ്ജയിലിലേക ്കു കൊണ്ടുപോയി. വിശ്വാസം തെൻറ അവകാശമാണെന്നും വിശ്വാസത്തിെൻറ ഭാഗമായുള്ള ആചാര സംരക്ഷണം തെൻറ കടമയുമായിരുെന്നന്നും അതിെൻറ പേരിൽ ജയിലിലേക്ക് പോകുന്നതിൽ അഭിമാനമേയുള്ളൂയെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാർഥി റിമാൻഡിലായതോടെ പ്രവർത്തകർ ആശയക്കുഴപ്പത്തിൽ
കോഴിക്കോട്: കാത്തിരിപ്പിനും സാധ്യത പട്ടികയിലെ നിരവധി വെട്ടിത്തിരുത്തലുകൾക്കും ശേഷം കിട്ടിയ സ്ഥാനാർഥി റിമാൻഡിലായതോടെ ബി.ജെ.പി പ്രവർത്തകർ ആശയക്കുഴപ്പത്തിൽ. കോഴിക്കോട് പാർലമെൻറ് മണ്ഡലം ബി.ജെ.പി സ്ഥാനാർഥി കെ.പി. പ്രകാശ്ബാബുവിനെയാണ് ശബരിമല ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ അക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കോടതി റിമാൻഡ് ചെയ്തത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം പര്യടനം ആരംഭിച്ച പ്രകാശ്ബാബുവിനെ കോടതി റിമാൻഡ് ചെയ്തതോടെ ‘പ്രകാശ്ബാബു ഐക്യദാർഢ്യ യാത്ര’ എന്നപേരിൽ പ്രചാരണം മുന്നോട്ട് കൊണ്ടുപോവാനാണ് ജില്ല നേതൃത്വം ശ്രമിക്കുന്നത്. വിശ്വാസ സംരക്ഷണത്തിെൻറ പേരിൽ ജയിലിലായി എന്ന രീതിയിൽ പ്രചാരണം മുന്നോട്ട് കൊണ്ടുപോയാൽ ശബരിമല വിഷയം വീണ്ടും ചർച്ചയാക്കാമെന്നും നേതൃത്വം കരുതുന്നുണ്ട്.
എന്നാൽ, വോട്ടുചോദിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ സ്ഥാനാർഥി സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലാണെന്ന് പറയേണ്ടിവരുന്നത് നിഷ്പക്ഷ വോട്ടർമാർ എങ്ങനെ വിലയിരുത്തുമെന്ന ആശങ്കയും ഇവർക്കുണ്ട്. അതേസമയം, രാഷ്ട്രീയമായും നിയമപരമായും റിമാൻഡിനെ നേരിടുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രകാശ്ബാബുവിെൻറ റിമാൻഡ്: നിയമപരവും രാഷ്ട്രീയവുമായി നേരിടും -എൻ.ഡി.എ
കോഴിക്കോട്: ശബരിമല ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ കോഴിക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.പി. പ്രകാശ്ബാബുവിനെ റിമാൻഡ് ചെയ്തതിനെ നിയമപരമായും രാഷ്ട്രീയവുമായി നേരിടുമെന്ന് എൻ.ഡി.എ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘പ്രകാശ്ബാബു ഐക്യദാർഢ്യ യാത്ര’ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.
മാർച്ച് 30ന് കൊടുവള്ളിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ഏപ്രിൽ അഞ്ചിന് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അവസാനിക്കും. വെള്ളിയാഴ്ച തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ജാമ്യം റദ്ദായിട്ടുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ പറഞ്ഞു. ചേറ്റൂർ ബാലകൃഷ്ണൻ, ടി. ലീലാവതി, എം.പി. രാമദാസ്, വിജയൻ ചാത്തൂർ, അഡ്വ. പി.എം. സണ്ണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
