നീന്തൽകുളത്തിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മരിച്ചു
text_fieldsശരീഫ്
വൈത്തിരി/പൂനൂർ: പഴയ വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. പൂനൂർ കാന്തപുരം അവേലത്ത് അലവി മുസ്ലിയാരുടെ മകൻ ശരീഫ് (54) ആണ് മരിച്ചത്.
ശരീഫ് ജോലിചെയ്യുന്ന കമ്പനിയുടെ ഔദ്യോഗിക പരിശീലനത്തിന് എത്തിയതായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. വൈത്തിരി പൊലീസ് സ്റ്റേഷൻ എസ്.ഐ എം.വി കൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ട് നാലിന് കാന്തപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മാതാവ്: ഖദീജ ഹജജുമ്മ. ഭാര്യ: റംല. മക്കൾ: ജുനൈദ്, ജാസിർ (ഇരുവരും യു.എ.ഇ), ജാമിഅ്, ജസീല. മരുമകൻ: ജസീൽ (പരപ്പൻപൊയിൽ). സഹോദരങ്ങൾ: ഹുസയിൻ, സഫിയ, മൈമൂന, ബീവി, പരേതയായ സാറ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

