കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു. നടക്കാവ് സ്വദേശി സാബിറ (39) ആണ് മരിച്ചത്.കോവിഡ് വാർഡിലെ താൽകാലിക ശുചീകരണ തൊഴിലാളിയായിരുന്നു.
പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച സാബിറ പരിശോധിച്ചെങ്കിലും നെഗറ്റീവ് ആയിരുന്നു. പിന്നീട് ജോലിക്ക് ഹാജരായ സാബിറയെ പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.