എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ
text_fieldsമുബീൻ അൻസാരി
വള്ളിക്കുന്ന്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി എക്സൈസ് പിടിയിലായി.
റെയ്ഡിലും വാഹന പരിശോധനയിലുമാണ് 19 ഗ്രാമോളം എം.ഡി.എം.എയുമായി കോഴിക്കോട് ടൗൺ പുതിയപാലം സ്വദേശി മുംതാസ് മൻസിലിൽ മുബീൻ അൻസാരിയെ (24) പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും അറസ്റ്റ് ചെയ്തത്. കാറും പിടിച്ചെടുത്തു.
സിന്തറ്റിക് വിഭാഗത്തിൽ പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ഓൺലൈൻ മാർക്കറ്റിങ്ങിലൂടെ മാത്രമാണ് ഇത്തരം ഇടപാടുകൾ യുവാക്കൾക്കിടയിൽ നടക്കുന്നതെന്നും ഉദ്യോഗസ്ഥ സംഘം പറഞ്ഞു.
ഉദ്യോഗസ്ഥരായ ഷിജുമോൻ, വി.കെ. സൂരജ്, സന്തോഷ്, പ്രിവൻറിവ് ഉദ്യോഗസ്ഥരായ പ്രജോഷ് കുമാർ, പ്രദീപ് കുമാർ, സി.ഇ.ഒമാരായ ശിഹാബുദ്ദീൻ, സാഗിഷ്, നിതിൻ, വിനീഷ്, വനിത ഓഫിസർ സിന്ധു തുടങ്ങിയവരും പങ്കെടുത്തു.