Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ മെഡിക്കൽ...

കോഴിക്കോട്​ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന്​ മൃതദേഹം മാറി നൽകി; വിവരമറിഞ്ഞത്​ സംസ്​കാര ശേഷം

text_fields
bookmark_border
കോഴിക്കോട്​ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന്​ മൃതദേഹം മാറി നൽകി; വിവരമറിഞ്ഞത്​ സംസ്​കാര ശേഷം
cancel
camera_alt

മരിച്ച സുന്ദരൻ (62)

കോഴിക്കോട്: മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമാണ് മാറിയത്​. കുന്ദമംഗലം സ്വദേശിയായ സുന്ദര​ന്‍റെ കുടുംബത്തിന് ലഭിച്ചത് കൗസു എന്ന സ്ത്രീയുടെ മൃതദേഹവും. മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി ശ്​മശാനത്തിൽ സംസ്കരിച്ചു.

കൗസുവി​ന്‍റെ ബന്ധുക്കൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തെറ്റ് പറ്റിയെന്നും, സുന്ദര​ന്‍റെ മൃതദേഹം സ്വന്തം ചെലവിൽ നാളെ സംസ്കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ഞായറാഴ്​ചയാണ്​ സംഭവം.

എച്ച്​.ഐ മാർ മൃതൃദഹം വാങ്ങി ആംബുലൻസിൽ കയറ്റു​േമ്പാൾ മാറിയതാണ്​ എന്നാണ്​ ഫോറൻസിക്​ മേധാവി ഡോ. പ്രസന്ന​ന്‍റെ വിശദീകരണം. 20 ലധികം മൃതദേഹങ്ങൾ മോർച്ചറിയിലുണ്ടായിരുന്നു. ഉച്ചക്ക്​ രണ്ടിനും മൂന്ന്​ മണിക്കിടയിലാണ്​ സംഭവം. കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക് റിട്ട. പ്യൂൺ ആയിരുന്നു​ പാണരുകണ്ടിയിൽ സുന്ദരൻ (62). ശനിയാഴ്​ചയാണ്​ ഇദ്ദേഹം മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode medical collegeMortuary
News Summary - kozhikode medical college Mortuary dead body
Next Story