കോഴിക്കോട് മെഡിക്കൽ കോളജ് സംഭവം:- സർക്കാർ അനാസ്ഥ കൊണ്ടുണ്ടായ കൊലപാതകങ്ങൾ-രമേശ് ചെന്നിത്തല
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ മരണം സർക്കാർ അനാസ്ഥ കൊണ്ടുണ്ടായ കൊലപാതകങ്ങളാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. തീ പിടുത്തമുണ്ടായ പുതിയ ബ്ലോക്കിൽ അതിന് കാരണമായ ബാറ്ററികൾ വാങ്ങുന്നതിൽ മുതൽ സർക്കാരിന്റെ നിരുത്തരവാദിത്വവും അഴിമതിയുമുണ്ട്.
പുതിയ ബ്ലോക്കിന്റെ വയറിങ്ങിലും നിലവാരം കുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനമോ ടെക്‌നീഷ്യന്‍മാരോ ഇല്ലാതിരുന്നു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. രോഗികളെ പുറത്തെത്തിക്കേണ്ട വഴികളിൽ വേസ്റ്റ് കൂടിക്കിടന്നിരുന്നതും, ഗോവണിപ്പടികളിൽ പഴയ ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരുന്നതും ചുറ്റു മതിലിന് എമര്‍ജന്‍സി ഗേറ്റില്ലാത്തതു മൂലം മതില്‍ പൊളിച്ച് ആംബുലന്‍സ് കൊണ്ടുവരേണ്ടി വന്നതുമെല്ലാം ജനങ്ങളുടെ ജീവന് ഈ സർക്കാർ കല്പിക്കുന്ന പുല്ലു വിലയുടെ തെളിവാണ്.
ആശുപത്രി കെട്ടിടങ്ങള്‍ നിർമിക്കുന്നതിന് പോലും സുരക്ഷാ മുന്‍കരുതലുകൾ എടുക്കാത്ത ഈ സർക്കാരും ആരോഗ്യവകുപ്പും കേരളത്തിന്റെ ബാധ്യതയായി മാറിയെന്നും ദുരന്തത്തിൽ മരിച്ച അഞ്ചു പേരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

