Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ.സി.യു പീഡനം: സ്ഥലംമാറ്റത്തിന് സ്റ്റേ

text_fields
bookmark_border
kozhikode medical college
cancel

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​ങ് സൂ​പ്ര​ണ്ട് ബെ​റ്റി ആ​ന്റ​ണി​യു​ടെ സ്ഥ​ലം മാ​റ്റ​വും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ ര​ണ്ടു മാ​സ​ത്തേ​ക്കു സ്‌​റ്റേ ചെ​യ്‌​തു. വി​ശ​ദീ​ക​ര​ണം പോ​ലും ചോ​ദി​ക്കാ​തെ സ്‌​ഥ​ലം മാ​റ്റി​യ​തി​നെ​തി​രെ ബെ​റ്റി ആ​ൻ​റ​ണി ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം സ്ഥ​ലം മാ​റ്റ​പ്പെ​ട്ട ചീ​ഫ് ന​ഴ്‌​സി​ങ് ഓ​ഫി​സ​ർ വി.​പി. സു​മ​തി​യും ക​ഴി​ഞ്ഞ ദി​വ​സം ട്രൈ​ബ്യൂ​ണ​ലി​ൽ​നി​ന്ന് സ്‌​റ്റേ സ​മ്പാ​ദി​ച്ചി​രു​ന്നു.

ബെ​റ്റി ആ​ന്റ​ണി​യെ കോ​ന്നി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും വി.​പി. സു​മ​തി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ 28ന് ​സ്ഥ​ലം മാ​റ്റി​യ​ത്. ഇ​തേ വി​ഷ​യ​ത്തി​ൽ സീ​നി​യ​ർ ന​ഴ്‌​സി​ങ് ഓ​ഫി​സ​ർ പി.​ബി. അ​നി​ത​യെ ന​വം​ബ​ർ 28ന് ​ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു സ്ഥ​ലം​മാ​റ്റി​യ​തും ട്രൈ​ബ്യൂ​ണ​ൽ സ്‌​റ്റേ ചെ​യ്തി​രി​ക്കു​ക​യാ​ണ്‌.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​തി​ജീ​വി​ത​യെ ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​ത് ചീ​ഫ് ന​ഴ്‌​സി​ങ് ഓ​ഫി​സ​ർ, ന​ഴ്‌​സി​ങ് സൂ​പ്ര​ണ്ട്, സീ​നി​യ​ർ ന​ഴ്‌​സി​ങ് ഓ​ഫി​സ​ർ എ​ന്നി​വ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം കാ​ര​ണ​മാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ണ്ടെ​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode medical collegesexual assault
News Summary - kozhikode medical college ICU sexual assault: stay for transfer
Next Story