സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം കൊലപാതക സംശയത്തിലേക്ക് വിരൽ ചൂണ്ടി
text_fieldsകോഴിക്കോട്: മരിച്ച ടോം തോമസിെൻറ ഇരുനില വീടും 38 സെൻറ് സ്ഥലവും ഉൾപ്പെടെ രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് ബന്ധുക്കളുടെ മരണത്തിൽ ആസൂത്രിക കൊലപാതകം എന്ന സംശയം ഉയർത്തിയത്.
തുടർ മരണങ്ങൾക്കുപിന്നാലെ ടോമിെൻറ സ്വത്തുക്കള്ക്ക് വ്യാജ ഒസ്യത്തുണ്ടാക്കുകയായിരുന്നു ബന്ധുവായ സ്ത്രീ. അമേരിക്കയിലുള്ള മകൻ റോജോ തോമസ് ഇതറിഞ്ഞതോടെ നാട്ടിലെത്തി കൂടത്തായി വില്ലേജ് അധികൃതരെ ഉൾപ്പെടെ ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കിയപ്പോൾ ഉദ്യോഗസ് ഥരുടെ ഒത്താശയിൽ ചില രേഖകൾ വ്യാജമായി നിർമിച്ച് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത് വ്യക്തമായി. പിതാവിെൻറ സ്വത്ത് തട്ടിയെടുക്കുന്നതിനെതിെര നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥർ സ്വത്തിെൻറ അവകാശ മാറ്റവുമായി ബന്ധപ്പെട്ട നടപടികളെല്ലാം മരവിപ്പിച്ചു.
ഇതിനിടെയാണ് കണ്ണൂർ പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും വിഷം കൊടുത്ത് യുവതി കൊലപ്പെടുത്തിയ കേസ് വരുന്നതും വലിയ വാർത്തയാവുന്നതും. ഇതോെട നാട്ടുകാരിൽ ചിലർ സമാന ദുരൂഹത ആരോപിച്ച് രംഗത്തെത്തി. കുഞ്ഞ് ഒഴികെ അഞ്ചുപേരും മരിച്ചത് ഭക്ഷണം കഴിച്ച ഉടനാണെന്നതും മരിച്ച ആറുപേരിൽ റോയിയുടെ മൃതേദഹം മാത്രമേ പോസ്റ്റുമോർട്ടം ചെയ്തുള്ളൂ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സയനൈഡിെൻറ അംശം ശരീരത്തിൽ കണ്ടെത്തിയിട്ടും മതിയായ അന്വേഷണം നടന്നില്ല, ബന്ധുവായ സ്ത്രീ ആറു മരണവേളയിലും സംഭവസ്ഥലങ്ങളിലുണ്ടായിരുന്നു എന്നിവയടക്കമുള്ള കാര്യങ്ങളാണ് ദുരൂഹതയായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
ഇതോടെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിെൻറ പകർപ്പ് സഹോദരൻ റോജോ കോടഞ്ചേരി പൊലീസിൽനിന്ന് രേഖാമൂലം കൈപ്പറ്റി പരിശോധിച്ചപ്പോൾ ശരീരത്തിൽ സയനൈഡിെൻറ അംശം കണ്ടെത്തിയിരുന്നുവെന്നും മരിക്കുന്നതിനു തൊട്ടുമുമ്പ് ചോറും കടലയും കഴിച്ചിരുന്നു എന്നും വ്യക്തമായി.
എന്നാൽ, പൊലീസിന് ലഭിച്ച മൊഴിയിലുള്ളത് ഏഴുമണിയോടെ വീട്ടിലെത്തിയ റോയി നേരെ കുളിമുറിയിലേക്കുപോവുകയും അവിടെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു എന്നാണ്. വീട്ടിൽനിന്ന് റോയി ഭക്ഷണം കഴിച്ചു എന്നത് പൊലീസിനോട് മറച്ചുവെച്ചതെന്തിന് എന്ന സംശയമാണ് ഇതോടെ ഉയർന്നത്. തുടർന്നാണ് മുഴുവൻ മരണത്തിലും അന്വേഷണം നടത്താൻ പരാതി നൽകിയത്. പൊലീസിെൻറ പ്രാഥമിക അന്വേഷണത്തിൽ വലിയ ദുരൂഹതകൾ വ്യക്തമായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
