Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ നിരോധനാജ്ഞ; കടുത്ത നിയന്ത്രണങ്ങൾ, ലംഘിച്ചാൽ നിയമനടപടി

text_fields
bookmark_border
കോഴിക്കോട്​ നിരോധനാജ്ഞ; കടുത്ത നിയന്ത്രണങ്ങൾ, ലംഘിച്ചാൽ നിയമനടപടി
cancel

കോഴിക്കോട്​: കോവിഡ്​ ബാധ റിപ്പോർട്ട്​ ചെയ്​ത കോഴിക്കോട്, കാസർകോട്​ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏ​ർപ്പെടുത്തി. രണ്ടിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുപേർക്ക്​ കോവിഡ്​ ബാധ കണ്ടെത്തിയതോടെയാണ്​ കോഴിക്കോട്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​. പൊതുജനങ്ങളുടെ സഞ്ചാരത്തിനോ, ദൈനംദിന പ്രവർത്തനങ്ങൾക്കോ യാതൊരു വിലക്കുകളും ഉണ്ടാകില്ലെന്ന്​ കലക്​ടർ അറിയിച്ചു.

കോഴിക്കോട്​ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ -നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജില്ല പൊലീസ് മേധാവികള്‍ നടപടി സ്വീകരിക്കും. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി വില്ലേജ് ഓഫിസര്‍, പൊലീസ് ഉള്‍പ്പെട്ട സ്ക്വാഡുകള്‍ വില്ലേജ് തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്.

1. ജില്ലയിലെ പൊതു സ്ഥലങ്ങൾ ഉള്‍പ്പെടെ എല്ലായിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരരുത്​
2. ഉത്സവങ്ങള്‍, മതാചാരങ്ങള്‍, മറ്റ് ചടങ്ങുകള്‍, വിരുന്നുകള്‍ എന്നിവയില്‍ 10ല്‍ അധികം പേര്‍ പങ്കെടുക്കരുത്​
3. സ്​കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍, ക്വാമ്പുകള്‍, പരീക്ഷകള്‍, അഭിമുഖങ്ങള്‍, ഒഴിവുകാല വിനോദങ്ങള്‍, യാ​ത്രകള്‍ എന്നിവ പാടില്ല
4. ആശുപത്രികളില്‍ സന്ദര്‍ശകര്‍, ബൈസ്​റ്റാന്‍ഡര്‍മാർ എന്നിങ്ങനെ ഒന്നിലധികം പേര്‍ പാടില്ല
5. ക്ഷേത്രങ്ങളിലും പള്ളികളിലും 10ലധികം പേര്‍ ഒരുമിച്ച് കൂടരുത്​
6. ഹെല്‍ത്ത് ക്ലബുകള്‍, ജിമ്മുകള്‍, ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവ പ്രവർത്തിക്കരുത്​
7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികൾക്ക്​ പ്രവേശനം ഇല്ല
8. എല്ലാതരം പ്രതിഷേധപ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍ എന്നിവ ഒഴിവാക്കണം
9. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെ സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ തുറന്ന്​ പ്രവർത്തിക്കാം
11. വിവാഹങ്ങളില്‍ ഒരേസമയം 10ല്‍ കൂടുതല്‍പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍പാടില്ല.
ആകെ പങ്കെടുക്കുന്നവര്‍ 50ല്‍ കൂടാനും പാടില്ല.
12. വിവാഹ തീയതിയും ക്ഷണിക്കുന്നവരുടെ പട്ടികയും അതത് പൊലീസ് സ്​​റ്റേഷനിലും വില്ലേജ് ഓഫിസുകളിലും അറിയിക്കണം
13. ഹാര്‍ബറുകളിലെ മത്സ്യ ലേല നടപടികള്‍ നിരോധിച്ചു. ഗവണ്‍മ​െൻറ്​ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ഫിഷറീസ് ഡെ. ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ വില്‍പ്പന നടത്തേണ്ടതാണ്.
14. ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര്‍ കടകളില്‍/മത്സ്യ - മാംസ മാര്‍ക്കറ്റ് കൗണ്ടറുകളിലും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മത്സ്യമാര്‍ക്കറ്റുകളില ഒരോ കൗണ്ടറുകളും തമ്മില്‍ അഞ്ചുമീറ്റര്‍ അകലവും, ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു മീറ്റര്‍ അകലവും പാലിക്കേണ്ടതാണ്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്.
15. വീടുകളില്‍ സാധനം എത്തിക്കുന്നതിന് സൗകര്യമുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കണം
16. അവശ്യസാധനങ്ങള്‍ വീടുകളില്‍നിന്ന് ഫോണ്‍ (വാട്ട്സ് അപ്പ് നമ്പര്‍) ചെയ്ത് ഓര്‍ഡര്‍ സ്വീകരിച്ചശേഷം എടുത്തുവെച്ച് ഉടമകളെ അറിയിക്കുന്നത് കടകളിലെ തിരക്ക് കുറക്കുന്നതിന് സഹായിക്കും
17.റസ്​റ്ററൻറുകളിലും, ഹോട്ടലുകളിലും ഫിസിക്കല്‍ ഡിസ്​റ്റന്‍സിങ്​ ഉറപ്പുവരുത്തതിനായി എല്ലാ സീറ്റുകളും ചുരുങ്ങിയത് ഒരു മീറ്റര്‍ അകലത്തിൽ ക്രമീകരിക്കണം
18. റസ്​റ്ററൻറുകളിലെയും, ഹോട്ടലുകളിലെയും അടുക്കളകളും ഡൈനിങ്​ ഏരിയയും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും വൃത്തിയാക്കണം
19. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും, ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി Brake the Chain ഉറപ്പുവരുത്താനായി സോപ്പും, സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കണം
20. വന്‍കിട ഷോപ്പിങ്​ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിൽ സെന്‍റര്‍ലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തിവെച്ച്​ പകരം ഫാനുകള്‍ ഉപയോഗിക്കണം. ഷോപ്പ് മുറികളുടെ വിസ്തിര്‍ണത്തിന്​ ആനുപാതികമായി 10 ചതുരശ്രമീറ്ററിന് ഒരാള്‍ എന്നനിലയില്‍ മാത്രമേ ഷോപ്പിനകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിൻെറ വിസ്തീര്‍ണ്ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം
21. മറ്റ് എല്ലാതരം സ്വകാര്യ സ്ഥാപനങ്ങളിലും ഫിസിക്കല്‍ ഡിസ്​റ്റന്‍സിങ്​ ഉറപ്പുവരുത്തേണ്ടതും, വീട്ടിലിരുന്ന് ജോലിചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. ജീവനക്കാരുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം
22. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഫിസിക്കല്‍ ഡിസ്​റ്റന്‍സ് ഉറപ്പുവരുത്താനായി ബസുകളില്‍ 50ശതമാനം സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കാവു. മറ്റു ടാക്സി വാഹനങ്ങളില്‍ (കാറുകള്‍/ഒട്ടോറിക്ഷകളില്‍) ഒരു യാത്രക്കാരനെയും മാത്രമേ അനുവദിക്കാന്‍ പാടുള്ളു.


Show Full Article
TAGS:covid 19 kozhikode corona kerala news malayalam news 
News Summary - Kozhikode, Kasarkode Restrictions -Kerala news
Next Story