Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​ഘ്​​പ​രി​വാ​ർ...

സം​ഘ്​​പ​രി​വാ​ർ ആ​വ​ശ്യ​പ്പെ​​െ​ട്ട​ന്ന്​; കോഴിക്കോ​െട്ട കറാച്ചി ഹോട്ടൽ പേര്​ മറച്ചു

text_fields
bookmark_border
സം​ഘ്​​പ​രി​വാ​ർ ആ​വ​ശ്യ​പ്പെ​​െ​ട്ട​ന്ന്​; കോഴിക്കോ​െട്ട കറാച്ചി ഹോട്ടൽ പേര്​ മറച്ചു
cancel
camera_alt????????????? ???????????? ???????????? ??? ?????? ????????? ???? ???? ?????????????? ????? ??????
കോ​ഴി​ക്കോ​ട്​: പാ​കി​സ്​​താ​നു​മാ​യു​ള്ള ബ​ന്ധം ക​ലു​ഷി​ത​മാ​യ​തി​നി​ടെ, കോ​ഴി​ക്കോ​​ട്ട്​ പാ​കി​സ്​​​താ​നി ഭ​ക്ഷ​ണം മാ​ത്രം വി​ള​മ്പു​ന്ന ര​ണ്ട് ഹോ​ട്ട​ലു​കാ​ർ ബോ​ർ​ഡി​ലെ പേ​ര് മാ​യ്ച്ചു. പൊ​റ്റ​മ്മ​ലി​ലെ ‘കാ​ലി​ക്ക​റ്റ്​ ക​റാ​ച്ചി ദ​ർ​ബാ​ർ’ ഹോ​ട്ട​ൽ പേ​രി​ലെ ‘ക​റാ​ച്ചി’ മാ​യ്ച്ച​പ്പോ​ൾ ഗു​ജ​റാ​ത്തി സ്കൂ​ളി​ന​ടു​ത്തു​ള്ള ഇ​വ​രു​ടെ മ​റ്റൊ​രു ഹോ​ട്ട​ലി​​​െൻറ പേ​ര് ഭാ​ഗി​ക​മാ​യി മ​റ​യ്ക്കു​ക​യാ​യി​രു​ന്നു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ശേ​ഷം സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ഹോ​ട്ട​ലി​ലെ​ത്തി പേ​രു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി സ്​​ഥാ​പ​ന​ത്തി​​​െൻറ പാ​ർ​ട്ണ​ർ പ​റ​ഞ്ഞു. വ്യോ​മ​സേ​ന പൈ​ല​റ്റ്​ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പാ​ക്​ ക​സ്​​റ്റ​ഡി​യി​ലാ​യ ദി​വ​സം വീ​ണ്ടും ഇ​തേ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തോ​ടെ പൊ​റ്റ​മ്മ​ലി​ലെ ബോ​ർ​ഡി​ൽ​നി​ന്ന് ക​റാ​ച്ചി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി.

ഗു​ജ​റാ​ത്തി സ്കൂ​ളി​ന​ടു​ത്തു​ള്ള സ്ഥാ​പ​ന​ത്തി​ലെ ബോ​ർ​ഡി​ൽ​നി​ന്ന് ക​റാ​ച്ചി എ​ന്ന​ത് ഭാ​ഗി​ക​മാ​യി മ​റ​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​ ഹോ​ട്ട​ൽ തു​ട​ങ്ങി​യ​ത്. പാ​കി​സ്​​താ​നി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​ലാ​ണ്​ ‘ക​റാ​ച്ചി’ എ​ന്ന്​ പേ​രി​ട്ട​ത്.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsmalayalam newskarachi hotelkozhikode News
News Summary - kozhikode karachi hotel- kerala news
Next Story