ദുബൈയിൽ നിന്നെത്തിയവരിൽ നിന്നും കരിപ്പൂരിൽ 54 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsrepresentative image
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 54.19 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
കഴിഞ്ഞദിവസം രാത്രി ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ എത്തിയ രണ്ടു പേരിൽനിന്നാണ് 1047 ഗ്രാം സ്വർണം പിടിച്ചത്. രണ്ടുപേരും സ്വർണം മിശ്രിതരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
പാലക്കാട് നടുവട്ടം സ്വദേശിയുടെ പക്കൽനിന്ന് പിടിച്ചെടുത്ത 816.5 ഗ്രാം മിശ്രിതത്തിൽനിന്ന് 700 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കാർവാർ ഹോനവർ സ്വദേശിയുടെ പക്കൽനിന്ന് പിടിച്ചെടുത്ത 422 ഗ്രാം മിശ്രിതത്തിൽനിന്ന് 347ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി.എ. കിരണിെൻറ നേതൃത്വത്തിൽ അസി. കമീഷണർ എ.കെ. സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യംസ്, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ ടി. മിനിമോൾ, അരവിന്ദ് ഗുലിയ, ടി.എസ്. അഭിലാഷ്, ഹെഡ് ഹവീൽദാർമാരായ അബ്ദുൽ ഗഫൂർ, കെ.സി. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

