കോഴിക്കോട് പട്ടാപ്പകൽ യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് തെരയുന്നു
text_fieldsകോഴിക്കോട്: നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ദൃശ്യം സി.സി.ടി.വിയിലൂടെ പുറത്തു വന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കോഴിക്കോട് വൈ.എം.സി.എ റോഡിനടുത്തുള്ള ചെറിയ റോഡിലൂടെ പോകുകയായിരുന്ന യുവതിയെ കുറേനേരമായി പിൻതുടർന്ന യുവാവ് ആളില്ലാത്തയിടത്ത് വെച്ച് കടന്ന് പിടിക്കുകയായിരുന്നു. തൊട്ടടുത്ത സി.സി.ടി.വിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പൊലീസ് കേസെടുത്തത്. യുവാവിന്റെ മുകം ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
വൈഎംസിഎ റോഡില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. ബലപ്രയോഗത്തിനിടയില്‍ യുവതി നിലത്ത് വീഴുന്നതും ദ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ംബഹളം വെച്ച് യുവതി നാട്ടുകാരം കൂട്ടാൻ ശ്രമിച്ചതോടെയാണ് ഓടിമറയുകയായിരുന്നു. ഇത് പേസ്ബുക്കിൽ പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.