Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വഴികാട്ടി’...

‘വഴികാട്ടി’ വെങ്കടേശന്​ കോഴിക്കോടി​െൻറ സ്​നേഹ വീട്

text_fields
bookmark_border
venkatesh1-090919.jpg
cancel
camera_alt??????????????? ?????????????????? ???????????????? ???????????????? ??????????????? ?????????????? ??????????? ?????? ??????????? ???????????????? ????????? ???????????

കോ​ഴി​ക്കോ​ട്: ക​ര്‍ണാ​ട​ക​യി​ലെ റാ​യ്ചൂ​ര്‍ ജി​ല്ല​യി​ലെ ഹി​രെ​റ​യ​ന​കും​പി​യി​ൽ ക​ഴി​ഞ്ഞ മാ​സം പ്ര​ള​യ ​സ​മ​യ​ത്ത്​ ആം​ബു​ല​ൻ​സി​ന്​ മു​ന്നി​ലോ​ടി വ​ഴി​കാ​ട്ടി ശ്ര​ദ്ധേ​യ​നാ​യ ബാ​ല​ന്​ കോ​ഴി​ക്കോ​ടി​​െൻറ സ്​​നേ​ഹ​സ​മ്മാ​ന​മാ​യി വീ​ടൊ​രു​ക്കും. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​യ വെ​ങ്ക​ടേ​ശ​നാ​ണ്​ കോ​ഴി​ക്കോ​ ട് ആ​സ്ഥാ​ന​മാ​യ ഹെ​ല്‍പ്പി​ങ് ഹാ​ന്‍ഡ്‌​സ് ചാ​രി​റ്റ​ബ്ള്‍ ട്ര​സ്​​റ്റ്​ വീ​ട്​ നി​ർ​മി​ച്ചു​ ന​ൽ​കു​ക.

സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഫോ​ക്ക​സ് ഇ​ന്ത്യ​യു​ടെ​യും കു​റ്റ്യാ​ടി എം.​ഐ.​യു.​പി സ്‌​കൂ​ള്‍ പി.​ടി.​എ ക​മ്മി ​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​യി​രി​ക്കും പ്ര​വ​ര്‍ത്ത​നം. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പം കെ​യ​ര് ‍ ഹോ​മി​ല്‍ കോ​ഴി​ക്കോ​ട് പൗ​രാ​വ​ലി ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് വെ​ങ്ക​ടേ​ശ​ന്​ വീ​ട്​ വെ​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ഗ​സ്​​റ്റ്​ 10നാ​യി​രു​ന്നു വെ​​ങ്ക​ടേ​ശ​​െൻറ ധീ​ര​പ്ര​വൃ​ത്തി. ഒ​രു സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കാ​നാ​യി ​െകാ​ണ്ടു​പോ​യ ആം​ബു​ല​ൻ​സി​ലു​ള്ള​വ​രാ​യി​രു​ന്നു​ പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി​യ സ്​​ഥ​ല​ത്ത്​ വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങി​യ​ത്​്. വെ​ള്ളം ക​യ​റി​യ​തി​നാ​ൽ പു​ഴ​യും പാ​ല​വും ഒ​രേ​പോ​ലെ ആ​യ​തോ​ടെ​യാ​ണ്​ സ​മീ​പ​ത്ത്​ ക​ളി​ച്ചു​െ​കാ​ണ്ടി​രു​ന്ന വെ​ങ്ക​ടേ​ശ​ൻ ആം​ബു​ല​ൻ​സി​ന്​ മു​ന്നി​ലോ​ടി വാ​ഹ​നം അ​ക്ക​െ​​ര ക​ട​ത്താ​ൻ സ​ഹാ​യി​ച്ച​ത്. ഈ ​ധീ​ര​കൃ​ത്യ​ത്തി​​​െൻറ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

പി​ന്നീ​ട്​ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള​ട​ക്കം വെ​ങ്ക​ടേ​ശ​​െൻറ ഓ​ട്ടം വാ​ർ​ത്ത​യാ​ക്കി. തു​ട​ര്‍ന്നാ​ണ് ഹെ​ല്‍പ്പി​ങ് ഹാ​ന്‍ഡ് ചാ​രി​റ്റ​ബ്ള്‍ ട്ര​സ്​​റ്റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കെ​യ​ര്‍ ഹോ​മി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി​യ​ത്. ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​ര്‍ക്ക് അ​ണു​മു​ക്ത സൗ​ജ​ന്യ​താ​മ​സ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നോ​ടു ചേ​ര്‍ന്ന കെ​യ​ര്‍ഹോം.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബാ​ബു പ​റ​ശേ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ങ്ക​ടേ​ശ​നൊ​പ്പം ഒ​രു വേ​ദി​യി​ല്‍ ഇ​രി​ക്കു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ങ്ക​ടേ​ശ​നെ ആ​ദ​രി​ക്കു​മ്പോ​ള്‍ കോ​ഴി​ക്കോ​ട് അ​തി​​െൻറ ന​ന്മ വീ​ണ്ടും വി​ളം​ബ​രം ചെ​യ്യു​ക​യാ​ണ്. അ​വ​നെ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ അ​ത് പൂ​ര്‍ണ​ത​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​െ​പ്പ​ട്ടു.

ജി​ല്ല ക​ല​ക്​​ട​ര്‍ സാം​ബ​ശി​വ റാ​വു മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കെ​യ​ര്‍ നാ​ച്വ​ര്‍ ക​ണ്‍വീ​ന​ര്‍ മ​ജീ​ദ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ടു ​റാ​യ്ചൂ​ര്‍ എ​ന്ന പ​ദ്ധ​തി​രേ​ഖ എ​ന്‍.​പി. ശ​ക്കീ​ര്‍ അ​വ​ത​രി​പ്പി​ച്ചു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ ടി. ​സി​ദ്ദീ​ഖ്, ഡി.​വൈ.​എ​ഫ്‌.​ഐ ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ വി. ​വ​സീ​ഫ്, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ര്‍, കെ.​യു.​ഡ​ബ്ല്യു.​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​​ ക​മാ​ല്‍ വ​ര​ദൂ​ര്‍, മിം​സ് ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​സ​ലാ​ഹു​ദ്ദീ​ന്‍, കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ ഷ​റീ​ന വി​ജ​യ​ന്‍, എം.​കെ. ര​മേ​ഷ്, പി. ​ര​മേ​ശ് ബാ​ബു, സ​ക്കീ​ര്‍ കോ​വൂ​ര്‍, എം.​എ. ജോ​ണ്‍സ​ണ്‍, ബ​ന്ന ചേ​ന്ദ​മം​ഗ​ലൂ​ര്‍, കെ.​പി.​യു. അ​ലി, ആ​ര്‍ക്കി​ടെ​ക്​​ട്​ ജാ​ഫ​റ​ലി പാ​റ​ക്ക​ല്‍, യു.​എ. മു​നീ​ര്‍, സ​ലീം പാ​റ​ക്ക​ല്‍, സാ​ലിം ജീ​റോ​ഡ്, റ​ഫീ​ഖ് ചാ​ല​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. നൗ​ഷാ​ദ് നൗ​ഷി​യു​ടെ പ്ര​ള​യ​ഗാ​ന​വും കാ​രി​ക്കേ​ച്ച​റി​സ്​​റ്റ്​ നൗ​ഷാ​ദ് വെ​ള്ള​ല​ശ്ശേ​രി​യു​ടെ ത​ത്സ​മ​യ വ​ര​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newskarnataka floodvenkateshan
News Summary - kozhikode gifts home to venkiteshan -kerala news
Next Story