Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് കൂട്ടബലാത്സംഗം; രണ്ടുപേർ കസ്റ്റഡിയിൽ

text_fields
bookmark_border
rape 0987897a
cancel

കോഴിക്കോട്: കോഴിക്കോട്​ നഗരത്തിൽ വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേർ പിടിയിൽ. നഗരത്തിൽ ഒളിച്ചുതാമസിക്കവേയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. സുഹൃത്തുക്കളായ പ്രതികൾ ചേർന്ന് നിർബന്ധിച്ച് മദ്യം നൽകി മയക്കിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

ശനിയാഴ്ച രാത്രി പ്രതികളുടെ താമസസ്ഥലത്തേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തുകയും തുടർന്ന് ബലമായി വലിയ അളവിൽ മദ്യം കുടിപ്പിച്ചുവെന്നും ബോധരഹിതയായതോടെ പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. സുഹൃത്തും അയാളുടെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിൽ ഒളിവിൽ കഴിയുന്നതിനിടെ രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rapeKozhikode gang rape
News Summary - kozhikode gang rape case two taken custody
Next Story