Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗരവളർച്ചയിൽ രാജ്യത്ത്...

നഗരവളർച്ചയിൽ രാജ്യത്ത് ഒന്നാമത് കോഴിക്കോട്

text_fields
bookmark_border
kozhikode-city-27719.jpg
cancel

കോ​ഴി​ക്കോ​ട്: ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ വ്യാ​പ്തി​യു​ടെ​യും ജ​ന​സം​ഖ്യ വ​ർ​ധ​ന​വിന്‍റെയും നി​ര​ക്കി​ൽ രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് ഒ​ന്നാ​മ​ത്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ 200ഓ​ളം ന​ഗ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ന​ഗ​ര​വ്യാ​പ്തി വ​ർ​ധ​ന​വിന്‍റെ ഭൂ​പ​ട​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് ഒ​ന്നാ​മ​തെ​ത്തി​യ​ത്. രാ​ജ്യ​ത്തെ 16 ന​ഗ​ര​ങ്ങ​ളും ഭൂ​പ​ട​ത്തി​ലു​ണ്ട്. 2001 മു​ത​ൽ 2014വ​രെ 7.6 ശ​ത​മാ​ന​ത്തി‍ന്‍റെ ജ​ന​സം​ഖ്യ വ​ർ​ധ​ന​വും 15.2 ശ​ത​മാ​ന​ത്തി‍ന്‍റെ വ്യാ​പ്തി വ​ർ​ധ​ന​വു​മാ​ണ് കോ​ഴി​ക്കോ​ട് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ന്യൂ​യോ​ർ​ക്ക് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യു.​എ​ൻ ഹാ​ബി​റ്റേ​റ്റും ലി​ങ്ക​ൺ സ്കൂ​ൾ ഓ​ഫ് ലാ​ൻ​ഡ്​ പോ​ളി​സി​യും ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ങ്ങ​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

പ​ഠ​നം പ്ര​കാ​രം 2001 മാ​ർ​ച്ച് മാ​സ​ത്തി​ൽ 4,40,243 ആ​ണ് ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ. 2014 ഫെ​ബ്രു​വ​രി​യാ​യ​പ്പോ​ഴേ​ക്കും 1,171,852 ആ​യി. ഈ ​കാ​ല​യ​ള​വി​ൽ ന​ഗ​ര​വ്യാ​പ്തി 3,316 ഹെ​ക്ട​റി​ൽ​നി​ന്ന് 23,641 ഹെ​ക്ട​റി​ലേ​ക്ക് ഉ​യ​ർ​ന്നു.

kozhikode-27719.jpg

ജ​ന​സം​ഖ്യ വ​ർ​ധ​ന​വി​ൽ ബെ​ള​ഗാ​വി​യാ​ണ് കോ​ഴി​ക്കോ​ടി​ന് പി​റ​കി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വും കോ​ർ​പ​റേ​ഷ​ന് സ​മീ​പ​ത്തു​ള്ള മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ന​ഗ​രം വി​ക​സി​ക്കു​ന്ന​തു​മാ​ണ് ന​ഗ​ര വ്യാ​പ്തി-​ജ​ന​സം​ഖ്യ നി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ടൗ​ൺ പ്ലാ​നി​ങ്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskozhikode News
News Summary - Kozhikode emerges fastest growing urban district
Next Story