Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്-ദുബൈ വിമാനം...

കോഴിക്കോട്-ദുബൈ വിമാനം നാല് മണിക്കൂർ വൈകി; യാത്രക്കാരുടെ പ്രതിഷേധം

text_fields
bookmark_border
കോഴിക്കോട്-ദുബൈ വിമാനം നാല് മണിക്കൂർ വൈകി; യാത്രക്കാരുടെ പ്രതിഷേധം
cancel

കരിപ്പൂർ: പുറപ്പെടാനിരിക്കെ ഇന്ധന ചോർച്ച കണ്ടെത്തിയതിനെ തുടർന്ന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനം നാലുമണിക്കൂർ വൈകി. ഞായറാഴ്​ച രാവിലെ 11.20ന്​ 143 യാത്രക്കാരുമായി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ എ.ഐ 937 എന്ന കോഴിക്കോട ്​-ദുബൈ വിമാനമാണ്​ വൈകിയത്​. പോകാൻ തയാറാകാത്ത പത്ത്​ യാത്രക്കാരെ തിരിച്ചിറക്കിയതിനുശേഷമാണ് വിമാനം പുറപ്പെട ്ടത്. പുറപ്പെടുന്നതിന്​ മുമ്പ്​ നടത്തിയ പരിശോധനയിൽ ചെറിയ സാ​ങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ടേക്ക് ​ഓഫിന്​ മുന്നോടിയായി എൻജിനീയറിങ്​ വിഭാഗം നടത്തുന്ന പരിശോധനയിലായിരുന്നു പ്രശ്​നം ശ്രദ്ധയിൽപെട്ടത്​.

ഈ പ്രശ്​നം പരിഹരിച്ചതിനുശേഷം 12.25ന് പുഷ്ബാക്ക് ട്രാക്ടർ ഉപയോഗിച്ച് റൺവേയിലേക്ക് മാറ്റുന്നതിനിടെയാണ് വിമാനത്തിൽ ചെറിയ ഇന്ധന ചോർച്ച ശ്രദ്ധയിൽപെട്ടത്. വീണ്ടും തിരിച്ച് ഏപ്രണിലേക്ക് എത്തിച്ചു. വലതുചിറകിലായിരുന്നു​ ചോർച്ച. പ്രശ്​നം 1.40ഓടെ പരിഹരിച്ചതിനുശേഷം യാത്ര തുടരാമെന്ന്​ അധികൃതർ അറിയിച്ചു. ഇതിനിടെ വിമാനം വൈകിയതിൽ പ്രതിഷേധവുമായി യാത്രക്കാരും രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിച്ചു വിമാനം പുറപ്പെടാൻ ഒരുങ്ങിയെങ്കിലും പത്തുപേർ യാത്ര ചെയ്യാൻ തയാറായില്ല.

മറ്റുള്ള യാത്രക്കാരോടും ഇവർ ഇക്കാര്യം പങ്കുവെച്ചു. ഇതേ വിമാനത്തിലാണ്​ താനും യാത്ര ചെയ്യുന്നതെന്നും സുരക്ഷിതമാണെന്നും പൈലറ്റ്​ പറഞ്ഞെങ്കിലും യാത്രക്കാർ തയാറായില്ല. ഒടുവിൽ പ്രതിഷേധിച്ച പത്ത്​ യാത്രക്കാരെ ഒഴിവാക്കിയാണ്​ വിമാനം പുറപ്പെട്ടത്​. ഇവരുടെ ബാഗേജുകൾ തിരിച്ചിറക്കാനും ഏറെ സമയം എടുത്തു. ഇതിനുശേഷം 3.40ഓടെ 133 ​േപരുമായാണ്​ വിമാനം സുരക്ഷിതമായി ദുബൈയിലേക്ക് പറന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiakerala newskaripurflight delay
News Summary - kozhikode -dubai flight delayed -kerala news
Next Story