കോഴിക്കോടൻ നാടകോത്സവത്തിന് തുടക്കം
text_fieldsകോഴിക്കോട്: ചായലിന്റെ നേതൃത്വത്തിൽ രണ്ടാമത് സബാൾട്ടേൺ ഇന്ത്യ കോഴിക്കോടൻ നാടകോത്സവത്തിന് തുടക്കമായി. നടൻ മാമുക്കോയയുടെ ഓർമയിൽ നടക്കുന്ന കോഴിക്കോടൻ നാടകോത്സവത്തിൽ ആറു നാടകങ്ങളാണ് അരങ്ങേറുന്നത്. ടൗൺഹാളിലും ആനക്കുളം സാംസ്കാരിക വേദിയിലുമായി ദിവസം ഓരോ നാടകമാണ് അരങ്ങേറുക. ദിലീപ് ചിലങ്ക രചനയും സംവിധാനവും ചെയ്ത് കൊച്ചി ചിലങ്ക തിയറ്റർ ലാബ് വേദിയിലെത്തിച്ച ‘ഞാനാണേ ദൈവത്താണേ’ നാടകവും ന്യൂഡൽഹിയിലെ ആർണവ് ആർട്സ് ട്രസ്റ്റ് വേദിയിലെത്തിച്ച ‘ടു കിൽ... ഓർ നോട്ട് ടു കിൽ’ എന്നീ നാടകങ്ങൾ അരങ്ങേറി. ഡി.എച്ച്.ആർ.എമ്മിന്റെ നേതൃത്വത്തിൽ ബുദ്ധമത പുരോഹിതൻ വന്ദേജി ധമ്മമിത്രയുടെ ആരാധനയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഓർമയായ കലാകാരന്മാരുടെ ഫോട്ടോ പ്രദർശനവും നടന്നു. വെള്ളിയാഴ്ച ആർട്ട് ഗാലറിയിൽ ‘മണിപ്പൂർ കഫേ’ നടക്കും. 23ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

