Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​-ഡൽഹി എയർ...

കോഴിക്കോട്​-ഡൽഹി എയർ ഇന്ത്യ സർവിസ്​ പ്രതിദിനമാകുന്നു

text_fields
bookmark_border
air india
cancel

കരിപ്പൂർ: എയർ ഇന്ത്യയുടെ കോഴിക്കോട്​-ഡൽഹി എയർ ഇന്ത്യ സർവിസ്​ പ്രതിദിനമാകുന്നു. നിലവിൽ ആഴ്ചയിൽ നാല്​ സർവിസ്​​ ഉണ്ടായിരുന്നതാണ്​ പ്രതിദിന സർവിസായി മാറുന്നത്​. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരുന്നു നേരത്തേ ഈ സർവിസുകൾ​ ഉണ്ടായിരുന്നത്​. തിരക്കേറിയതോടെയാണ്​ എല്ലാ ദിവസവുമാക്കിയത്​. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്​-ഡൽഹി ​സെക്ടറിൽ നേരിട്ടും ബാക്കിയുള്ള ദിവസങ്ങളിൽ കോഴിക്കോട്​-കണ്ണൂർ-ഡൽഹി എന്നിങ്ങനെയുമാണ്​ ഷെഡ്യൂൾ.

തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ഡൽഹി-കോഴിക്കോട്​-കണ്ണൂർ-ഡൽഹി സെക്ടറിലും ബാക്കിയുള്ള ദിവസം ഡൽഹി-കണ്ണൂർ-കോഴിക്കോട്​-ഡൽഹി എന്നിങ്ങനെയുമാണ്​ പുതിയ ഷെഡ്യൂൾ. ഇതോടെ കരിപ്പൂരിൽനിന്ന്​ രാജ്യതലസ്ഥാനത്തേക്ക്​ എല്ലാ ദിവസവും രണ്ട്​ സർവിസുണ്ടാകും. നിലവിൽ ഇൻഡിഗോയും എല്ലാ ദിവസവും ഡൽഹിയിലേക്ക്​ സർവിസ്​ നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - Kozhikode-Delhi Air India service is available daily
Next Story