Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ തെരു​വുകളിൽ കഴിഞ്ഞ 235 പേർ അഭയകേന്ദ്രത്തിൽ

text_fields
bookmark_border
കോഴിക്കോട്​ തെരു​വുകളിൽ കഴിഞ്ഞ 235 പേർ അഭയകേന്ദ്രത്തിൽ
cancel

കോഴിക്കോട്: ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന നിരാലംബരെ അഭയകേന്ദ്രങ്ങളിലേക്ക് മാ റ്റുന്ന നടപടികൾ ആരംഭിച്ചു. ബുധനാഴ്​ച 235 പേരെയാണ്​ അഭയ കേന്ദ്രത്തിലേക്ക്​ മാറ്റിയത്​.

ഇവരുടെ വൈദ്യപരിശോധനക ്കുശേഷം കോഴിക്കോട് നഗരത്തിലെ ഫിസിക്കൽ എജുക്കേഷൻ കോളജ് ഹോസ്​റ്റലിലേക്കും പട്ടികജാതി വകുപ്പ് പ്രീമെട്രിക്, പോസ്​റ്റ്​ മെട്രിക് ഹോസ്​റ്റലിലേക്കും ഗവ. യൂത്ത് ഹോസ്​റ്റലിലേക്കുമാണ് മാറ്റിയത്​. ഇതോടെ ആകെ 450 പേരെ ജില്ലയിൽ പുനരധിവസിപ്പിച്ചതായി ജില്ല കലക്​ടർ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ അറിയിച്ചു.

സംസ്​ഥാനത്ത്​ കൊറോണ പടർന്നുപിടിക്കുന്നതിൻെറ ഭാഗമായാണ്​ നടപടി. കോഴിക്കോട്​ ഇതുവരെ അഞ്ചുപേർക്ക്​ കൊറോണ സ്​ഥിരീകരിച്ചിട്ടുണ്ട്​. തെരുവോരത്ത്​ കഴിയുന്നവർക്ക്​ താമസവും ഭക്ഷണവും ഉറപ്പാക്കുമെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newskozhikode News
News Summary - kozhikode covid 19 precautions-Kerala news
Next Story