കോഴിക്കോട്: കോവിഡ് ബാധിതരുടെ എണ്ണം കോഴിക്കോട് ജില്ലയിൽ ഇനിയും ഉയർന്നേക്കാമെന്ന് വിലയിരുത്തൽ. ജില്ലയിൽ 3000 മുതൽ 4000 വരെ കോവിഡ് രോഗികൾ ഉണ്ടായേക്കാം. ഏതു സാഹചര്യവും നേരിടാൻ ജില്ല തയാറായി. ഓക്സിജൻ സിലിണ്ടർ അടക്കം സജ്ജീകരിച്ച് കഴിഞ്ഞു. ജില്ലയിൽ നാലായിരത്തോളം രോഗികൾ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ 600 ഓക്സിജൻ സിലിണ്ടറുകളും 200 വെൻറിലേറ്ററുകളും ആവശ്യമായി വരുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ജില്ലയിലെ പൊലീസ് സ്റ്റഷനുകൾ കേന്ദ്രീകരിച്ചും ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ച് വരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കും. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളും ഒരുക്കും. കണ്ടെയ്ൻമെൻറ് സോണുകളിൽ കർശനം നിയന്ത്രണം ഉറപ്പാക്കാൻ സ്ക്വാഡുകളെ രംഗത്തിറക്കും. ജില്ലയിലെ കോവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിലാണ് നടപടി.
ജില്ലയിൽ വടകര മുനിസിപ്പാലിറ്റിയും 14 പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോർപറേഷൻ പരിധിയിെലയും വാർഡുകളുമാണ് കണ്ടെയ്ൻമെൻറ് സോണുകൾ. 23 െവൻറിലേറ്ററുകൾ വാങ്ങാൻ എം.എൽ.എമാർ സന്നദ്ധത അറിയിച്ചതായും മന്ത്രി പറഞ്ഞു.