കോൺഗ്രസ് പട്ടികയിൽ കോഴിക്കോട്ടും അതൃപ്തി
text_fieldsകോഴിക്കോട്: പതിവുപോെല ഗ്രൂപ് വീതംവെച്ച കോൺഗ്രസിെൻറ സ്ഥാനാർഥി പട്ടികയിൽ ജില്ലയിൽ പ്രവർത്തകർക്കും നേതാക്കൾക്കും സന്തോഷത്തിനൊപ്പം നിരാശയും. ചില മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിയോഗിച്ചില്ലെന്ന പരിഭവമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. െകായിലാണ്ടിയിലും ബേപ്പൂരിലും ശക്തരായ സ്ഥാനാർഥികൾ വരണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെട്ടിരുന്നതായും വിപരീതഫലമാണ് ലഭിച്ചതെന്നും ഒരു നേതാവ് പറഞ്ഞു.
ജില്ലയിൽ എ ഗ്രൂപ്പിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന െക.എം. അഭിജിത്ത് എ ഗ്രൂപ്പുകാരനാണെങ്കിലും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് എന്ന നിലയിലാണ് സ്ഥാനാർഥിത്വം ഉറപ്പായത്. വിജയസാധ്യതയുള്ള സ്ഥാനാർഥിയായ അഭിജിത്തിനെതിരെ അപസ്വരങ്ങളൊന്നുമില്ല. അഭിജിത്തിനെ െകായിലാണ്ടിയിൽ മത്സരിപ്പിക്കുകയും നോർത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണനെ മത്സരിപ്പിക്കുകയും ചെയ്യാൻ നീക്കമുണ്ടായിരുന്നു. ഹൈകമാൻഡ് പട്ടികയിൽ വിദ്യയുടെ പേരുണ്ടായിരുന്നു.
കോർപറേഷൻ കൗൺസിലർ എന്ന നിലയിൽ നഗരത്തിലെ ചിരപരിചിതയാണ് വിദ്യയെന്നാണ് കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെടുന്നത്. െകായിലാണ്ടിയിൽ കുടുംബബന്ധങ്ങളടക്കമുള്ള അഭിജിത്തിനെ മത്സരിപ്പിച്ചിരുന്നെങ്കിൽ നോർത്തിൽ വിദ്യയെ ഉപയോഗിച്ച് സീറ്റ് പിടിച്ചെടുക്കാമായിരുന്നെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. വിവിധ കോർപറേഷൻ ഡിവിഷനുകളിൽ വ്യക്തിപരമായ സ്വാധീനമുപയോഗിച്ച് കൂടുതൽ വോട്ടുകൾ പിടിക്കാൻ പറ്റുമെന്ന് വിദ്യ ബാലകൃഷ്ണൻ പാർട്ടി നേതാക്കളെ അറിയിച്ചിരുന്നു.
കൊയിലാണ്ടിയിൽ കഴിഞ്ഞതവണ മത്സരിച്ച് തോറ്റ സ്ഥാനാർഥിക്ക് വീണ്ടും ജയസാധ്യത കുറവാണെന്ന് കെ. മുരളീധരൻ സോണിയ ഗാന്ധിയോട് പറഞ്ഞിരുന്നു. നോർത്തിൽ സീറ്റ് നിഷേധിച്ച വിദ്യയോട് ബേപ്പൂർ തരാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്മാറുകയായിരുന്നെന്നാണ് സൂചന. സീറ്റ് നിഷേധിച്ചെന്ന് ഉറപ്പായ വിദ്യ ഫേസ്ബുക്ക് പോസ്റ്റിട്ട് പ്രതിഷേധിച്ചിട്ടുണ്ട്.
സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരെൻറ ചാനൽ വാർത്തയുടെ സ്ക്രീൻഷോട്ടാണ് വിദ്യ ഫേസ്ബുക്കിലിട്ടത്.
സുധാകരൻ പറഞ്ഞത് ശരിയാണെന്നും കോൺഗ്രസിൽ സ്ഥാനാർഥിയാകാനുള്ള മാനദണ്ഡം ഗ്രൂപ് മാത്രമാണെന്നും പോസ്റ്റിൽ പറയുന്നു. പിന്നീട് ഈ പോസ്റ്റ് വിദ്യ തന്നെ നീക്കുകയായിരുന്നു.
എലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണം –എം.കെ. രാഘവന് എം.പി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുതായി യു.ഡി.എഫ് മുന്നണിയിലെത്തിയ നാഷനലിസ്റ്റ്കോണ്ഗ്രസ് കേരള പാര്‍ട്ടിക്ക് നല്കിയ എലത്തൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന് എം.കെ. രാഘവന് എം.പി എ.ഐ.സി.സി പ്രസിഡൻറ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തെ എക്കാലവും മൃഗീയ ഭൂരിപക്ഷം നല്കി തുണച്ചിരുന്ന എലത്തൂരില്‍ 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നേടാന്‍ സാധിച്ചതാണെന്നും ഈ മണ്ഡലത്തില്‍ പ്രസ്ഥാനത്തിെൻറ ശക്തി ക്ഷയിപ്പിക്കുന്ന നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും എം.പി ആവശ്യപ്പെട്ടു.
വേണ്ടത്ര കൂടിയാലോചനകളില്ലാതെ, മണ്ഡലത്തില്‍ പിന്തുണയോ പ്രവര്‍ത്തകരോ ഇല്ലാത്ത കക്ഷിക്ക് സീറ്റ് നല്‍കിയത് പ്രധാന കക്ഷിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഇതിനകംതന്നെ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നകാര്യം എം.പി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

