Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോംട്രസ്​റ്റ്​...

കോംട്രസ്​റ്റ്​ നെയ്​ത്തു കമ്പനി ഉടൻ ​തുറക്കണമെന്ന്​ വിധി

text_fields
bookmark_border
കോംട്രസ്​റ്റ്​ നെയ്​ത്തു കമ്പനി ഉടൻ ​തുറക്കണമെന്ന്​ വിധി
cancel

​കോ​ഴി​ക്കോ​ട്​: മാ​നാ​ഞ്ചി​റ​യി​ലെ കോം​​ട്ര​സ്​​റ്റ്​  നെ​യ്​​ത്ത്​ ഫാ​ക്​​ട​റി അ​ട​ച്ചു​പൂ​ട്ടി​യ​ത്​ നി​യ​മ​വി​രു​ദ്ധ​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്നും​ ഉ​ട​ൻ തു​റ​ന്നു  പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും  കോ​ഴി​ക്കോ​ട്​ വ്യ​വ​സാ​യ ട്രൈ​ബ്യൂ​ണ​ലി​​​െൻറ വി​ധി. ഫാ​ക്​​ട​റി പൂ​ട്ടി​യ 2009 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ല​ഭി​ക്കേ​ണ്ട മു​ഴു​വ​ൻ ശ​മ്പ​ള​വും ന​ൽ​ക​ണ​മെ​ന്നും പൂ​ർ​ണ ആ​നു​കൂ​ല്യ​വു​മാ​യി  തൊ​ഴി​ൽ തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

 മാ​നേ​ജ്​​മ​​െൻറ്​  2009 ന​വം​ബ​ർ 22ന്​ ​പ്ര​ഖ്യാ​പി​ച്ച വ​ള​ൻ​റ​റി സെ​പ​റേ​ഷ​ൻ സ്​​കീം  (വി.​എ​സ്.​എ​സ്) പ്ര​കാ​രം വി​ര​മി​ച്ച​വ​ർ​ക്ക്​ പി​രി​ഞ്ഞ തീ​യ​തി​വ​രെ​യു​ള്ള മു​ഴു​വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​ക​ണം. കോ​മ​ൺ​വെ​ൽ​ത്ത്​​ ഹാ​ൻ​ഡ്​ ​ലൂം ​വ​ർ​ക്കേ​ഴ്​​സ്​ യൂ​നി​യ​ൻ (എ.​െ​എ.​ടി.​യു.​സി), ജി​ല്ല ടെ​ക്​​സ്​​റ്റൈ​ൽ വ​ർ​ക്കേ​ഴ്​​സ്​ സം​ഘം (ബി.​എം.​എ​സ്) തു​ട​ങ്ങി എ​ട്ട്​ തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ ചേ​ർ​ന്ന്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ​ൈട്ര​ബ്യൂ​ണ​ൽ കെ.​വി. രാ​ധാ​കൃ​ഷ്​​ണ​​​െൻറ വി​ധി. കോ​മ​ൺ​വെ​ൽ​ത്ത്​​ മാ​നേ​ജ്​​മ​​െൻറി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ സ്​​ഥ​ലം വാ​ങ്ങി​യ പു​മീ​സ്​ പ്രോ​പ്പ​ർ​ട്ടീ​സി​നെ പി​ന്നീ​ട്​ ക​ക്ഷി​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. 

തൊ​ഴി​ൽ ത​ർ​ക്ക നി​യ​മം 95 ഒ. ​പ്ര​കാ​രം നൂ​റി​ലേ​റെ ജീ​വ​ന​ക്കാ​രു​ള്ള ക​മ്പ​നി പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​നു​വാ​ദം വേ​ണം. എ​ന്നാ​ൽ, ഇ​രു​നൂ​റി​ലേ​റെ പേ​രു​ള്ള കോം​ട്ര​സ്​​റ്റ്​ പൂ​ട്ടാ​ൻ  അ​നു​മ​തി തേ​ടി​യി​ല്ലെ​ന്ന്​ കാ​ണി​ച്ചാ​യി​രു​ന്നു പ​രാ​തി. തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നാ​ണ്​ ക​മ്പ​നി വി.​എ​സ്.​എ​സ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു.

റീ​ജ​ന​ല്‍ ജോ​യി​ൻ​റ്​ ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലേ​ബ​ര്‍ ക​മീ​ഷ​ണ​റാ​ണ് കേ​സ് വ്യ​വ​സാ​യ ട്രൈ​ബ്യൂ​ണ​ലി​ന് റ​ഫ​ര്‍ചെ​യ്ത​ത്. അ​ഭി​ഭാ​ഷ​ക​രാ​യ എം. ​അ​ശോ​ക​ന്‍, പി.​എ​സ്. മു​ര​ളി ഇ​സെ​ഡ്. പി. ​സ​ക്ക​റി​യ എ​ന്നി​വ​ർ ബി.​എം.​എ​സ്, എ.​ഐ.​ടി.​യു.​സി സം​ഘ​ട​ന​ക​ള്‍ക്കു​വേ​ണ്ടി ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:comtrust wenning companykozhikode News
News Summary - kozhikode comtrust wenning company
Next Story