കോഴിക്കോട് കലക്ടറുടെ കാറിനുനേരെ കല്ലേറ്; ഒരാൾ അറസ്റ്റിൽ
text_fieldsകോഴിക്കോട്: ജില്ല കലക്ടർ എസ്. സാബശിവറാവുവിന്റെ കാറിനുനേരെ കല്ലെറിഞ്ഞയാളെ പൊലീസ് പിടികൂടി. എടക്കാട് സ്വദേശി പ്രമോദിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. കലക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട കാറിന്റെ ചില്ല് യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ എറിഞ്ഞുടക്കുകയായിരുന്നുെവന്ന് പൊലീസ് പറഞ്ഞു.
പാർലമെൻറ് തെരഞ്ഞെടുപ്പ് വേളയിൽ കുണ്ടുപറമ്പ് സ്കൂളിൽ വെച്ച് വോട്ടിങ് മെഷീൻ എറിഞ്ഞു തകർത്ത കേസിലും നഗരത്തിൽ മാവോവാദി അനുകൂല പോസ്റ്റർ ഒട്ടിച്ച കേസിലും പ്രതിയാണിയാൾ. ഒമ്പതുമണിക്ക് ഓഫിസിലെത്തി യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കവേയാണ് പുറത്തുനിർത്തിയിട്ട കാറിനുനേരെ കല്ലേറുണ്ടായെതന്ന് കലക്ടർ സാംബശിവറാവു പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

