കോഴിക്കോട് റെയിൽവേ ട്രാക്കിൽ വിദ്യാർഥികൾ മരിച്ച നിലയിൽ; ചിന്നിചിതറിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി
text_fieldsകോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അവനിക (14), പ്ലസ് ടു വിദ്യാർത്ഥിയായ പാർത്ഥിബ് (17) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5:45-ഓടെയായിരുന്നു സംഭവം. മംഗലാപുരം - ചെന്നൈ മെയിൽ ട്രെയിനാണ് ഇവർക്കുമീതെ കടന്നുപോയത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി വരുന്ന പ്രദേശത്താണ് അപകടമുണ്ടായത്.
അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായതിനാൽ പ്രാഥമികമായി ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന്, രാത്രി വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അവനിക നോർത്ത് പാണകുളംകുനി സുരേഷ് - റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുബിഷിന്റെയും സുനിഷയുടെയും മകനാണ് പാർത്ഥിബ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

