മാഹിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് കോഴിേക്കാട് ബീച്ച് ആശുപത്രിയിൽ മുങ്ങിയ രോഗിക്ക്
text_fieldsകോഴിക്കോട്: മാഹിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച േകാഴിക്കോട് ബീച്ച് ആശുപത്രി െഎ സോേലഷൻ വാർഡിൽ നിന്ന് സ്വന്തം ഇഷ്ടത്തിന് ഇറങ്ങിേപ്പായ വനിതക്ക്. ഡോകടർമാരുടെ നിർദേശം ലംഘിച്ച് ആശു പത്രിയിൽ നിന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു. അതേസമയം ഇവരെ െഎസോലേഷൻ വാർഡിൽ നിന്ന് സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോവാൻ അനുവദിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ബീച്ച് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ പറഞ്ഞു. കോവിഡ് ലക്ഷണങ്ങളോടെയാണ് മാഹി ജനറൽ ആശുപത്രിയിൽ നിന്ന് ചാലക്കര സ്വദേശിയായ 68 കാരിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബീച്ച് ആശുപത്രിയിൽ ആംബുലൻസിൽ കൊണ്ടു വന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ െഎസോലേഷൻ വാർഡിലേക്ക് മാറ്റി. എന്നാൽ വാർഡിലെത്തിയ രോഗി അസ്വസ്ഥത പ്രകടിപ്പിക്കുകയും ഇവിടെ നിൽക്കുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയുമായിരുന്നു. ഭർത്താവിനൊപ്പമാണ് ഇവർ വന്നത്. പുറത്തിറങ്ങി അവർ വന്ന ആംബുലൻസിൽ തിരിച്ചുപോവാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവർ പക്ഷെ അവരെ കൊണ്ടുപോകാൻ തയാറായില്ല. തുടർന്ന് ഒാേട്ടാറിക്ഷയിൽ റെയിൽവേസ്റ്റേഷനിലെത്തി മംഗള എക്സ്പ്രസിൽ മാഹിയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.
മാഹിയിൽ സ്റ്റോപ്പില്ലാത്തതിനാൽ തലേശ്ശരിയിലാണ് ഇവർ ഇറങ്ങിയതത്രെ. ഇവർ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയ വിവരം ബീച്ച് ആശുപത്രി അധികൃതർ മാഹിയലെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് അവിടെ നിന്ന് രോഗിയെ മാഹി ജനറൽ ആശുപത്രിയിൽ അന്നുതന്നെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച വഴികൾ അന്വേഷിച്ച് റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. ഇവരെ കൊണ്ടുപോയ ഒാേട്ടാറിക്ഷ ഡ്രൈവറെ കുറിച്ചും അന്വേഷിച്ച് വരികയാണ്. രോഗം സംശയിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഒരു കാരണവശാലും സ്വന്തം ഇഷ്ടത്തിന് വിട്ടയക്കരുതെന്ന് ജില്ലാ കലക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഉംറ കഴിഞ്ഞ് കഴിഞ്ഞ 13ന് പുലർച്ചെ നാല് മണിക്കാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. സ്വകാര്യ ട്രാവൽ ഏജൻസി വഴിയാണ് ഉംറക്ക് പോയത്.സഹയാത്രികരുടെ പട്ടികയും തയാറാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
