കേയി റുബാത്ത് പുനഃസ്ഥാപിക്കണം –വഖഫ് ബോർഡ്
text_fieldsകൊച്ചി: കേരളത്തിെല ഹജ്ജ്, ഉംറ തീർഥാടകർക്ക് തലശ്ശേരിയിലെ കേയി കുടുംബം സൗദി അറേബ്യയിൽ സ്ഥാപിച്ചതും പിന്നീട് ഹറം വികസനത്തിെൻറ പേരിൽ പൊളിച്ചുമാറ്റിയതുമായ കേയി റുബാത്തിെൻറ സൗദി വഖഫിലുള്ള പണം വിനിയോഗിച്ച് തീർഥാടകർക്ക് താമസ സൗകര്യത്തിന് അനുയോജ്യവിധത്തിൽ അന്തർദേശീയ വഖഫ് എന്ന നിലയിൽ കേയി റുബാത്ത് പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള സ്േറ്ററ്റ് വഖഫ് ബോർഡ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മെംബർമാരായ എം.െഎ. ഷാനവാസ് എം.പി, എം.സി. മായിൻ ഹാജി, പി.വി. സൈനുദ്ദീൻ, ടി.പി. അബ്ദുല്ലേക്കായ മദനി, എം. ഷറഫുദ്ദീൻ, ഫാത്തിമ റോസ്ന, എ. സാജിദ, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം.കെ. സാദിഖ് എന്നിവർ സംസാരിച്ചു.
