Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം. വിൻസെന്റിന്റെ ജാമ്യാപേക്ഷ ആഗസ്റ്റ് 19ലേക്ക് മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: പീഡനക്കേസിൽ ജയിലിൽ കഴിയുന്ന കോവളം എം.എൽ.എ എം. വിൻസെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 19ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.
വിൻസെന്റ് നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ ജഡ്ജി കെ. ഹരിപാൽ നിരസിച്ചിരുന്നു. സമൂഹത്തിൽ സ്വാധീനമുള്ളയാൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജൂലൈ 22നാണ് എം. വിൻസെന്റിനെ ജയിലിലടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
