Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശക്​തമായ കാറ്റിൽ...

ശക്​തമായ കാറ്റിൽ വീടി​െൻറ മേൽകൂരയോടൊപ്പം പറന്നുപോയ കുഞ്ഞ്​ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ശക്​തമായ കാറ്റിൽ വീടി​െൻറ മേൽകൂരയോടൊപ്പം പറന്നുപോയ കുഞ്ഞ്​ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel

കോവളം: ശക്തമായി വീശിയടിച്ച കാറ്റിൽ വീടി​​​​െൻറ മേൽക്കൂരയോടൊപ്പം പറന്നുപോയ പിഞ്ചു പൈതൽ അത്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂർ സ്​റ്റേഡിയത്തിന് സമീപം ചരുവിളയിൽ കുമാർ-ഷീബ ദമ്പതികളുടെ മകൻ രണ്ടുമാസം പ്രായമുള്ള വിനായക് ആണ് അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടത്.

ശനിയാഴ്​ച വൈകീട്ട് അഞ്ചോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ ഷീറ്റ് മേഞ്ഞ വീടി​​​​െൻറ മേൽക്കൂര മൊത്തത്തിൽ പറന്നുപൊങ്ങി. മേൽക്കൂരയിൽ കെട്ടിയിരുന്ന തൊട്ടിലിലുറങ്ങുകയായിരുന്ന പിഞ്ചുപൈതലും തൊട്ടിലോടെ കാറ്റിൽ പറന്നുപോയി. വീടോട് ചേർന്നുനിന്ന ​െതങ്ങിൽ തട്ടി ഷീറ്റ് നിന്നതിനാൽ അത്യാഹിതം ഒഴിവായി.

സംഭവ സമയം ഷീബയും മറ്റു രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. അമ്മയുടെ കൺമുന്നിലായിരുന്നു സംഭവം. കുഞ്ഞിനെ കിടത്തിയിരുന്ന തൊട്ടിലുമായി ശക്തമായ കാറ്റിൽ വീടി​​​​െൻറ ഷീറ്റ് മേഞ്ഞ മേൽക്കൂരയടക്കം പറന്നു പൊങ്ങുന്നത് നേരിൽ കണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്ന ഷീബ മനഃസാന്നിധ്യം വീണ്ടെടുത്ത് ഏണി ഉപയോഗിച്ച് തെങ്ങിൽ തട്ടിനിന്ന ഷീറ്റിൽ തൂങ്ങിക്കിടന്ന തൊട്ടിലിൽനിന്ന്​ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടൻ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചു. വീട്ടിലെ ഫാൻ, ട്യൂബ് ​െലെറ്റുകൾ ഉൾ​െപ്പടെയാണ് മേൽക്കൂര കാറ്റിൽ പറന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainkovalammalayalam newsThiruvananthapuram News
News Summary - kovalam heavy wind-kerala news
Next Story