Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിയൂർ ഉത്സവത്തിന്​...

കൊട്ടിയൂർ ഉത്സവത്തിന്​ തിരിതെളിഞ്ഞു: ഭ​ണ്ഡാ​ര എ​ഴു​ന്ന​ള്ള​ത്ത് ഇന്ന്​ 

text_fields
bookmark_border
കൊട്ടിയൂർ ഉത്സവത്തിന്​ തിരിതെളിഞ്ഞു: ഭ​ണ്ഡാ​ര എ​ഴു​ന്ന​ള്ള​ത്ത് ഇന്ന്​ 
cancel
camera_alt????????? ?????????????????? ??????? ????? ???????????

കേ​ള​കം: ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം. മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഉ​ത്സ​വ ന​ഗ​രി​യി​ൽ പെ​രു​മാ​ളി​ന് നെ​യ്യ​ഭി​ഷേ​കം ന​ട​ത്തി. ഉ​ത്സ​വ​ത്തി​​െൻറ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ ഭ​ണ്ഡാ​ര എ​ഴു​ന്ന​ള്ള​ത്ത് ഇന്ന്​ വൈകീട്ട്​ നടക്കും.

പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ മു​തി​രേ​രി വാ​ൾ ഇ​ക്ക​രെ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തി​ച്ചു. വ​യ​നാ​ട് മു​തി​രേ​രി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് സ്ഥാ​നി​ക ബ്രാ​ഹ്മ​ണ​ൻ മൂ​ഴി​യോ​ട്ട് ഇ​ല്ല​ത്തെ സു​രേ​ഷ് ന​മ്പൂ​തി​രി കാ​ന​ന​പാ​ത​ക​ൾ താ​ണ്ടി​യാ​ണ്​ ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ ഇ​ക്ക​രെ സ​ന്നി​ധി​യി​ൽ വാ​ൾ എ​ത്തി​ച്ച​ത്. കോ​വി​ഡി‍​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ള​കം, പേ​രാ​വൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്​​ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ​യാ​ണ്​ ഒ​രു​ക്കി​യ​ത്. 

കൊട്ടിയൂർ വൈശാഖോത്സവത്തി‍​െൻറ ആദ്യചടങ്ങുകളുടെ ഭാഗമായി മുതിരേരി വാൾ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരി എഴുന്നള്ളിക്കുന്നു
 

വാ​ൾ ഇ​ക്ക​രെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി​യ​യു​ട​ൻ നെ​യ്യ​മൃ​ത് വ്ര​ത​ക്കാ​ർ അ​ക്ക​രെ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് പ​ടി​ഞ്ഞീ​റ്റ ന​മ്പൂ​തി​രി, തേ​ട​ൻ വാ​രി​യ​ർ, ന​മ്പീ​ശ​ൻ എ​ന്നീ സ്ഥാ​നി​ക​ർ അ​ക്ക​രെ പ്ര​വേ​ശി​ച്ച് മ​ൺ​താ​ല​ങ്ങ​ളി​ൽ വി​ള​ക്കു​വെ​ച്ചു. ചോ​തി​വി​ള​ക്കി​ൽ​നി​ന്ന് നാ​ളം പ​ക​ർ​ന്ന് മ​റ്റ് വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ക​യും തി​ട​പ്പ​ള്ളി​യി​ലെ തി​രു​വ​ടു​പ്പി​ൽ തീ​കൂ​ട്ടു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന് മ​ണി​ത്ത​റ ഏ​റ്റു​വാ​ങ്ങ​ലും ചോ​തി പു​ണ്യാ​ഹ​വും ന​ട​ന്നു. നെ​യ്യ​മൃ​ത് വ്ര​ത​ക്കാ​രി​ൽ​നി​ന്ന് നെ​യ്​​കും​ഭ​ങ്ങ​ൾ തൃ​ക്ക​ടാ​രി സ്ഥാ​നി​ക​ൻ ഏ​റ്റു​വാ​ങ്ങി അ​ഭി​ഷേ​ക​ത്തി​നാ​യി ഉ​ഷ​കാ​മ്പ്രം ന​മ്പൂ​തി​രി​പ്പാ​ടി​നെ ഏ​ൽ​പി​ച്ചു. 

ഭ​ണ്ഡാ​ര എ​ഴു​ന്ന​ള്ള​ത്ത് ഇന്ന്​ വൈകീട്ട്​ മണത്തണ കരിമ്പന ഗോപുരത്തിൽനിന്ന്​ പുറപ്പെട്ട്​ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ അ​ക്ക​രെ സ​ന്നി​ധാ​ന​ത്തെ​ത്തും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ട​ങ്ങു​ക​ൾ മാ​ത്രം ന​ട​ത്താ​നാ​ണ് ക​ല​ക്​​ട​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkottiyurkottiyur templeKerala News
News Summary - kottiyur ulsavam
Next Story