കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുഞ്ചേരിയുടെ റിമാൻഡ് നീട്ടി
text_fieldsതലശ്ശേരി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയുടെ റിമാൻഡ് ജൂൺ 14വരെ നീട്ടി.
കണ്ണൂർ സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന, കേസിലെ ഒന്നാം പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയുടെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
ഇതേത്തുടർന്നാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) റിമാൻഡ് വീണ്ടും നീട്ടിയത്.
ഫാ. റോബിൻ വടക്കുഞ്ചേരി ഉൾപ്പെടെ കേസിൽ ആകെ 10 പ്രതികളാണുള്ളത്. ഇതിൽ ഒമ്പത് പ്രതികൾക്കും ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും ചൊവ്വാഴ്ച കോടതിയിൽ വിളിച്ചുവരുത്തിയിരുന്നു. കോടതിയിൽ ഹാജരായ ഇവരെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
