കൊട്ടിയൂർ പീഡനം: വൈദികെൻറ റിമാൻഡ് 24വരെ നീട്ടി
text_fieldsതലശ്ശേരി: കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ റിമാൻഡ് കാലാവധി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി ശ്രീകല സുരേഷ് ഒക്ടോബർ 24 വരെ നീട്ടി.
നിലവിലുള്ള റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വൈദികനെ ശനിയാഴ്ച ജയിലധികൃതർ കോടതിയിൽ ഹാജരാക്കിയിരുന്നു.
അതിനിടെ, കൊട്ടിയൂർ പീഡനക്കേസിെൻറ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് തലശ്ശേരി പോക്സോ സ്പെഷൽ കോടതിക്കുള്ള വിലക്ക് ഹൈകോടതി നവംബർ 16 വരെ നീട്ടി.
പീഡനക്കേസിലെ ഒമ്പതാം പ്രതി ഫാ. തോമസ് ജോസഫ് തേരകം, 10ാം പ്രതി ഡോ. സിസ്റ്റർ ബെറ്റി എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് സ്റ്റേ നീട്ടിയത്. ഇരുവരും സമർപ്പിച്ച ഹരജിയിൽ നേരത്തെ ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് വീണ്ടും ഹരജി നൽകിയത്.
