തോക്കേന്തിയ മാവോവാദികൾ അമ്പായത്തോടിൽ പ്രകടനം നടത്തി
text_fieldsകേളകം (കണ്ണൂർ): തോക്കേന്തിയ മാവോവാദിസംഘം കൊട്ടിയൂർ-അമ്പായത്തോട് ടൗണിൽ പ്രകടനം ന ടത്തി. തിരക്കേറിയ ടൗണിൽ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽനിന്ന് കയറിവന്ന പത്തംഗസംഘത്തിൽ ഒരു വനിത അടക്കം നാലുപേരാണ് തോക്കുംപ ിടിച്ച് പ്രകടനം നടത്തിയത്.
ഫാഷിസത്തെ നശിപ്പിക്കാൻ അടിമുടി സായുധരാവുക, ബ്രാഹ്മണ്യത്തിന് ഡൈനമിറ്റ് വെക്കാൻ വർഗസമരത്തിന് തിരികൊളുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. രണ്ടുപേർ സാധാരണവേഷത്തിൽ ആൾക്കൂട്ടത്തിലുണ്ടായിരുന്നതായും സായുധരായ മറ്റ് നാലുപേർ അകലെ മാറിനിന്നതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. സംഘം ആൾക്കൂട്ടത്തിൽ ലഘുലേഖ വിതരണം ചെയ്യുകയും ചുമരിൽ പോസ്റ്റർ പതിക്കുകയും ചെയ്തശേഷം ടൗണിലെ കടയിൽനിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങി അഞ്ചു മിനിറ്റ്കൊണ്ട് വനഭാഗത്തേക്ക് മടങ്ങി.
കഴിഞ്ഞദിവസം ജില്ല അതിർത്തിപ്രദേശമായ വയനാട് പേര്യയിൽ ആയുധധാരികളായ എട്ടംഗ മാവോവാദിസംഘം എത്തിയിരുന്നു. അമ്പായത്തോട്ടിൽ മാവോവാദിസംഘം എത്തിയ സംഭവത്തിൽ െപാലീസ് അന്വേഷണമാരംഭിച്ചു. ജില്ല െപാലീസ് മേധാവിയുടെ കീഴിലുള്ള കാറ്റ്സ് (കെ.എ.ടി.എസ്) അന്വേഷണസംഘവും സ്ഥലത്തെത്തി. മാവോവാദികൾ കടന്നുവന്ന വനമേഖലയിൽ തണ്ടർബോൾട്ട് സേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
