Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊട്ടിയൂർ പീഡനക്കേസ്: പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ ഹാജരായില്ല
text_fieldsbookmark_border
തലശ്ശേരി: കൊട്ടിയൂർ പീഡനക്കേസിെൻറ വിചാരണക്കിടയിൽ പ്രതിയായ വൈദികനെ രക്ഷിക്കാൻ മൊഴിമാറ്റിയ പെൺകുട്ടിയുടെ മാതാപിതാക്കൾ വിശദീകരണം നൽകാൻ വെള്ളിയാഴ്ച കോടതിയിൽ ഹാജരായില്ല. വിശദീകരണം നൽകാൻ സമയമനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജെയ്സൺ േജാസ് മുഖേന മാതാപിതാക്കൾ തലശ്ശേരി പോക്സോ കോടതിയിൽ വെള്ളിയാഴ്ച ഹരജി നൽകി.
മാർച്ച് 28ന് കോടതിയിൽ ഹാജരായി വിശദീകരണം എഴുതിനൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മാതാപിതാക്കൾക്ക് സമൻസയക്കാനും തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു.
Next Story
.jpg)