കൊട്ടിയൂർ പീഡനം: വൈദികന്റെ ജാമ്യാപേക്ഷ തള്ളി
text_fieldsതലശ്ശേരി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുഖ്യ പ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളി. നേരത്തെയും ഇയാൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെയും കൂട്ടുപ്രതികളെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ജില്ല സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന വൈദികെൻറ റിമാൻഡ് കാലാവധി 30നാണ് അവസാനിക്കുന്നത്. കേസിൽ കൂട്ടുപ്രതികൾക്ക് നേരത്തേ കുറ്റപത്രം നൽകിയിരുന്നു. ഇവ വൈദികെൻറ കൂട്ടുപ്രതിയായ ഒമ്പത് പേർക്കും വായിച്ചു കേൾപ്പിക്കാനായി കേസ് ഈ മാസം 30ന് കോടതി പരിഗണിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
