Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊട്ടിയൂർ പീഡനക്കേസ്: റോബിൻ വടക്കുംചേരി സഭയിൽനിന്ന് പുറത്ത്

text_fields
bookmark_border
കൊട്ടിയൂർ പീഡനക്കേസ്: റോബിൻ വടക്കുംചേരി സഭയിൽനിന്ന് പുറത്ത്
cancel
camera_alt??.???????? ??????????????? ???????? ?????????? ????????? (??? ??????)

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലെ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരിയെ സഭയിൽനിന്ന് പുറത്താക്കി. മാർപാപ്പയുടെ നടപടി മാനന്തവാടി രൂപതയാണ് അറിയിച്ചത്.

വൈദിക പദവിയിൽനിന്ന് നേരത്തെ തന്നെ റോബിൻ വടക്കുംചേരിയെ സസ്പെൻഡ് ചെയ്തിരുന്നു. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും ഐ.ജെ.എം.എച്ച്.എസ്.എസ് ലോക്കൽ മാനേജറുമായിരുന്നു വയനാട് നടവയൽ സ്വദേശിയായ റോബിൻ വടക്കുംചേരി (റോബിൻ മാത്യു).

പെ​ണ്‍കു​ട്ടി പ്ര​സ​വി​ച്ച​തോ​ടെ 2017 ഫെ​ബ്രു​വ​രി 26നാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കേസിൽ റോബിന് 20 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും തലശ്ശേരി പോക്സോ പ്രത്യേക കോടതി വിധിച്ചിരുന്നു. കേസിലെ മറ്റ് ആറു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KOTTIYOOR RAPE CASE father robin vadakkanchery-kerala news
Next Story