കൊട്ടിയൂർ പീഡനം: ആറു പ്രതികൾക്ക് കൂടി കുറ്റപത്രം കേൾപ്പിച്ചു
text_fieldsതലശ്ശേരി: പള്ളിവികാരി മുഖ്യപ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ ആറു പ്രതികൾക്ക് കൂടി കുറ്റപത്രം നൽകി. വ്യാഴാഴ്ച കോടതിയിൽ ഹാജരായ ആറു പ്രതികൾക്കും കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ജൂൺ ഒന്നിന് മുഖ്യപ്രതി ഉൾപ്പെടെ നാലു പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. കേസിെൻറ വിചാരണ ജൂലൈയിൽ തുടങ്ങും. ഇതിെൻറ മുന്നോടിയായി കേസ് ഇൗമാസം18ന് വീണ്ടും പരിഗണിക്കും.
മൂന്നു മുതൽ അഞ്ചുവരെ പ്രതികളായ ഡോ. സിസ്റ്റർ ടെസി ജോസ്, ഡോ. ഹൈദരലി, സിസ്റ്റർ ആൻസി, എട്ടു മുതൽ 10 വരെ പ്രതികളായ വയനാട് ജില്ല ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം, സമിതിയംഗം ഡോ. സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഫോളി ഇൻഫൻറ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റർ ഒഫീലിയ എന്നിവരെയാണ് വ്യാഴാഴ്ച കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. ഇതോടെ കേസിലെ 10 പ്രതികൾക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു.
