Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈശാഖ മഹോത്സവത്തിന് ...

വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും

text_fields
bookmark_border
വൈശാഖ മഹോത്സവത്തിന്  ഇന്ന്  തിരിതെളിയും
cancel

കൊ​ട്ടി​യൂ​ർ: ദ​ക്ഷി​ണ കാ​ശി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ട്ടി​യൂ​രി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും. വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള മു​തി​രേ​രി​വാ​ൾ വ​ര​വും നെ​യ്യാ​ട്ട​വും വെ ​ള്ളി​യാ​ഴ്ച ന​ട​ക്കും. വ​യ​നാ​ട്ടി​ലെ മു​തി​രേ​രി കാ​വി​ൽ​നി​ന്നു​ള്ള പ​രാ​ശ​ക്തി​യു​ടെ വാ​ൾ എ​ഴു​ന്ന​ള്ള​ത്ത് ഇ​ന്ന് സ​ന്ധ്യ​യോ​ടെ ഇ​ക്ക​രെ ക്ഷേ​ത്ര​ത്തി​ലെ​ത്തും. നെ​യ്യാ​ട്ടം ഇ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ ന​ട​ക്കും.

മ​ണി​ത്ത​റ​യി​ലെ സ്വ​യം​ഭൂ​വി​ൽ അ​ഭി​ഷേ​കം​ചെ​യ്യാ​നു​ള്ള നെ​യ്യ് എ​ഴു​ന്ന​ള്ള​ത്തി​ന് ചൊ​ക്ലി​ക്ക​ടു​ത്ത നെ​ടും​പു​റ​ത്തെ വി​ല്ലി​പ്പാ​ല​ൻ വ​ലി​യ കു​റു​പ്പും കു​റ്റി​യാ​ട്ടൂ​രി​ലെ ത​മ്മേ​ങ്ങാ​ട​ൻ വ​ലി​യ ന​മ്പ്യാ​രു​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. നെ​യ്യ​മൃ​ത് സം​ഘം ബാ​വ​ലി​ക്കെ​ട്ടി​ൽ ക​ർ​മ​ങ്ങ​ൾ ന​ട​ത്തി കു​ളി​ച്ച് അ​ക്ക​ര​ക്ക് നീ​ങ്ങും. കു​റ്റ്യാ​ടി ജാ​തി​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് തേ​ട​ൻ​വാ​ര്യ​രെ​ത്തി​ച്ച തീ​യും ജാ​തി​യൂ​ർ മ​ഠം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു​ള്ള നെ​യ്യും പാ​ക​പ്പെ​ടു​ത്തി തൃ​ത്ത​റ​യി​ൽ​വെ​ക്കും.

വി​ല്ലി​പ്പാ​ല​ൻ കു​റു​പ്പി​​െൻറ നെ​യ്യു​പാ​ത്രം ആ​ദ്യ​വും ത​മ്മേ​ങ്ങാ​ട​ൻ ന​മ്പ്യാ​രു​ടെ നെ​യ്യ​മൃ​ത് ര​ണ്ടാ​മ​തും തൃ​ക്ക​ടാ​രി ഏ​റ്റു​വാ​ങ്ങി അ​ഭി​ഷേ​ക​ത്തി​നാ​യി ഉ​ഷ​കാ​മ്പ്രം ന​മ്പൂ​തി​രി​യെ ഏ​ൽ​പി​ക്കും.
നെ​യ്യ​ഭി​ഷേ​കം പു​ല​ർ​ച്ച​വ​രെ തു​ട​രും. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന ഭ​ണ്ഡാ​ര​മെ​ഴു​ന്ന​ള്ള​ത്ത് അ​ക്ക​രെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മെ സ്ത്രീ​ക​ൾ​ക്ക് അ​ക്ക​രെ​യി​ൽ പ്ര​വേ​ശി​ക്കാ​നാ​കൂ. കൊ​ട്ടി​യൂ​ർ പെ​രു​മാ​ളി​ന് സ​മ​ർ​പ്പി​ക്കാ​നു​ള്ള നെ​യ്യ​മൃ​ത് കും​ഭ​ങ്ങ​ളു​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ കൊ​ട്ടി​യൂ​രി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskottiyoorMahadeva KshethramVysakha Maholthsavam
News Summary - Kottiyoor Mahadeva Kshethram - Kerala news
Next Story